ഫാര്‍മസികള്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കണം: യൂത്ത് ലീഗ്
Jun 26, 2012, 08:50 IST
മൊഗ്രാല്‍പുത്തൂര്‍: ആശുപത്രി പരിസരങ്ങളിലുള്ള മെഡിക്കല്‍ ഷാപ്പുകള്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അത് നടപ്പിലാക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എരിയാല്‍ ശാഖ യൂത്ത് ലീഗ് സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജനറല്‍ ആശുപത്രിക്കടുത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറും, കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറും ആറ് സ്വകാര്യ ഫാര്‍മസികളുണ്ടായിട്ടും ഇതിലൊന്നുപോലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല. രാത്രി നേരത്ത് മരുന്ന് ആവശ്യം വരുന്ന രോഗികള്‍ ഇതുമൂലം പ്രയാസം അനുഭവിക്കുകയാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള 10 മുതല്‍ 45% വരെ വിലക്കുറവുള്ള സപ്ലൈക്കോ നീതി മെഡിക്കല്‍ സ്റ്റോര്‍ സമയത്തിനു മുമ്പ്തന്നെ അടച്ചുപൂട്ടുകയാണ്. ജീവന്‍ രക്ഷാ മരുന്നുകളടക്കം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിനാല്‍ നിര്‍ധന രോഗികളടക്കം നിരവധിപേരാണ് സപ്ലൈകോ നീതി മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിക്കുന്നത്. ഇതു സംബന്ധിച്ച് എരിയാല്‍ ശാഖ യൂത്ത് ലീഗ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കി.
Key words: Mogral puthur, Medical Shop, Hospital, Muslim Youth league, Kasaragod