ഇടുവുങ്കാലില്‍ പെട്ടിക്കടയ്ക്ക് തീവെച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Mar 18, 2015, 11:13 IST
മേല്‍പറമ്പ്: (www.kasargodvartha.com 18/03/2015) ഇടുവുങ്കാലില്‍ പെട്ടിക്കടയ്ക്ക് തീവെച്ച സംഭവത്തെക്കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുവുങ്കാലിലെ കരുണാകരന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീവെച്ചത്. പെട്ടിക്കടയുടെ ഇരുമ്പ് ദ്രവിച്ച ദ്വാരത്തിലൂടെ പെട്രോളൊഴിച്ചാണ് തീവെച്ചത്.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തീയണച്ചതിനാല്‍ വലിയ നഷ്ടം ഒഴിവായി. പെട്ടിക്കടയ്ക്ക് തീവെച്ചതിന് പിന്നില്‍ ഈ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പും ഇടുവുങ്കാല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. പോലീസ് ജാഗ്രത പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.

Keywords: Melparamba, Kasaragod, Kerala, Fire, Police, Investigation, Idavungal, Pettikada set on fire.
Advertisement: