പമ്പ് ഉടമയ്ക്ക് നേരെയുള്ള ആക്രമണം: ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിച്ചു
Aug 4, 2016, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2016) തൃക്കരിപ്പൂരില്‍ പെട്രോള്‍ ബങ്ക് ഉടമയെ അക്രമിച്ച് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം വ്യാഴാഴ്ച ജില്ലയില്‍ ഉച്ചയ്ക്ക് മൂന്നു മണിക്കൂര്‍ ബങ്കുകള്‍ അടച്ചിട്ടു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് പമ്പുകള്‍ അടച്ചിട്ടത്.
ബുധനാഴ്ചയാണ് തൃക്കരിപ്പൂരിലെ പെട്രോള്‍ ബങ്ക് ഉടമ കെ രാമകൃഷ്ണന്‍(62) കവര്‍ച്ചയ്ക്കിരയായത്. രാത്രി 11 ന് ബങ്ക് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ച് 3.16 ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു.
Keywords : Kanhangad, Petrol-Pump, Strike, Attack, Kasaragod.