city-gold-ad-for-blogger

പെട്രോള്‍ പമ്പ് സമരം പൂര്‍ണം

കാസര്‍കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ഉടമകള്‍ നടത്തുന്ന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന പെട്രോള്‍ പമ്പ് അടച്ചിടല്‍ സമരം പൂര്‍ണം. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും സമരം നടക്കുന്നുണ്ട്.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ വിതരണക്കാരാണ് ചൊവ്വാഴ്ച പണിമുടക്കുന്നത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് സമരം നടക്കുന്നത്. സമരവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച രാത്രി വൈകുംവരെ വാഹനങ്ങളുടെ നീണ്ട നിരതന്നെ അനുഭവപ്പെട്ടു.
പെട്രോള്‍ പമ്പ് സമരം പൂര്‍ണം

പെട്രോളിയം ഉല്‍പന്നങ്ങളുടെ കടത്തുകൂലിയുമായി ബന്ധപ്പെട്ട് ടാങ്കര്‍ ഉടമകളുമായുള്ള തര്‍ക്കം മൂലം  ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കാസര്‍കോട്,കോഴിക്കോട് ഡിപ്പോകളില്‍ നിന്നുള്ള ഇന്ധന വിതരണം കുറച്ചു ദിവസങ്ങളായി തടസപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നടപടികളൊന്നും എടുത്തിട്ടില്ലെന്നാരോപിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. അതേസമയം കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

Also read:
ഒഴിവുകള്‍ 3,200, നിയമന ഉത്തരവ് 9,300 പേര്‍ക്ക്; KSRTC യും PSC യും ഇടഞ്ഞു
Keywords: Petrol-pump, Strike, Kerala, Kasaragod, Petrol pump strike affect for district, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia