city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം'

കാസര്‍കോട്: (www.kasargodvartha.com 15.11.2016) പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പട്ടു. പിന്‍ വലിച്ച 500/1000 രൂപ നോട്ട് പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും, അതേ സമയം ജനങ്ങള്‍ രൂക്ഷമായ ചില്ലറ ക്ഷാമം നേരിടുകയും ചെയ്യുമ്പോള്‍ ഇത് നേരിടേണ്ടി വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക്പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ നിയമപാലകര്‍ മുമ്പോട്ട് വരണം.

കുമ്പള പെര്‍വാഡ് പമ്പില്‍ 500 രൂപ നല്‍കി 50 രൂപക്ക് പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ പമ്പ് ജീവനക്കാരായ അബ്ദുല്‍ ഹമീദിനെ മര്‍ദ്ദിച്ചവശനാക്കിയ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടി വരുമെന്നും, അത്തരം സാഹചര്യം ഒഴിവാക്കാന്‍ പമ്പുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

'പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം'പെട്രോള്‍ പമ്പുകളില്‍ നിന്നും ബാങ്കില്‍ അടക്കുന്ന തുകയുടെ ഒരു നിശ്ചിത അനുപാതത്തില്‍ ബാങ്കുകള്‍ പമ്പുകള്‍ക്ക് 100 ന്റെയും 500 ന്റെയും നോട്ടുകള്‍ നല്‍കിയാല്‍ മാത്രമേ പമ്പുകളില്‍ നല്‍കുന്ന 1000, 500 രൂപ നോട്ടുകള്‍ക്ക് ചില്ലറ നല്‍കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ പമ്പുടകള്‍ക്ക് ബാങ്കുകള്‍ ചില്ലറ നല്‍കുന്നില്ല. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കള്‍ പമ്പിലെ ജീവനക്കാരുമായി സഹകരിക്കണമെന്ന് ഭാരവാഹികളായ മൂസ്സ ബി ചെര്‍ക്കള, രാധാകൃഷ്ണന്‍, മഞ്ചുനാഥ കാമത്ത്, ലക്ഷമി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Petrol-pump, Pervad, Accuse, Safety, Petrolium Dealers Association, Abdul Hameed, Police, Bank.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia