city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോളടിച്ച ശേഷം പണം നല്‍കാതെ യുവാവ് ബൈക്കില്‍ സ്ഥലം വിട്ടു; ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന ആശങ്കയില്‍ ജീവനക്കാരന്‍

കാസര്‍കോട്: (www.kasargodvartha.com 01/08/2016) പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിച്ചശേഷം പണം നല്‍കാതെ യുവാവ് സ്ഥലം വിട്ടു. ഞായറാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനിലുള്ള സി ടി എം പെട്രോള്‍ പമ്പിലാണ് സംഭവം. പമ്പ് ജീവനക്കാരനായ കുമ്പള സ്വദേശി വിപിനാണ് കബളിപ്പിക്കപ്പെട്ടത്.

വിപിന്‍ യുവാവിന്റെ ബൈക്കില്‍ പെട്രോളും ഓയിലും നിറച്ചുകൊടുത്ത ശേഷം ഇതിന്റെ ചാര്‍ജായ 550 രൂപ ആവശ്യപ്പെട്ടു. യുവാവ് ബൈക്ക് അല്‍പം ഉന്തിയ ശേഷം പോക്കറ്റില്‍ നിന്നും പണമെടുക്കാനായി തുനിയുകയും പൊടുന്നനെ ബൈക്കോടിച്ചുപോവുകയുമായിരുന്നു. ജീവനക്കാരന് ഇത് നിസഹായനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അമ്പരപ്പിനിടയില്‍ ബൈക്കിന്റെ നമ്പര്‍ രേഖപ്പെടുത്താനും കഴിഞ്ഞില്ല. നമ്പറാണെങ്കില്‍ വളരെ ചെറിയ അക്ഷരത്തിലായിരുന്നു.

നഷ്ടമായ പണം തന്റെ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാരന്‍. മുമ്പ് ഈ പെട്രോള്‍ പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. പാതിരാത്രിയില്‍ പെട്രോളടിക്കാനെത്തുന്നവരില്‍ സാമൂഹ്യവിരുദ്ധരും ക്രിമിനലുകളും ഉണ്ടാകുന്നതിനാല്‍ പമ്പ് ജീവനക്കാരെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം രാത്രി 12 മണിയായി ചുരുക്കിയത്.

പെട്രോളടിച്ച ശേഷം പണം നല്‍കാതെ യുവാവ് ബൈക്കില്‍ സ്ഥലം വിട്ടു; ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന ആശങ്കയില്‍ ജീവനക്കാരന്‍

Keywords : Kasaragod, Petrol-pump, cash, Bike, Youth, Employ, Rs 550, CTM Petrol Pump Kasaragod, Petrol Pump employee cheated by youth. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia