city-gold-ad-for-blogger

പെട്രോള്‍ വില വര്‍ധന: മോഡിയെ പരിഹസിച്ച് ദുബൈ ഹിറ്റ് എഫ് എം സംപ്രേക്ഷണം ചെയ്ത റിപോര്‍ട്ട് വൈറലായി

ദുബൈ: (www.kasargodvartha.com 25/12/2015) ഇന്ത്യയിലെ പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ച് ദുബൈ ഹിറ്റ് 96.7 എഫ് എം സംപ്രേക്ഷണം ചെയ്ത റിപോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് ഗള്‍ഫിലെ കാസര്‍കോട്ടുകാരായ കെഎംസിസി - മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജായ ഗ്രീന്‍ ഹൗസില്‍ പോസ്റ്റ് ചെയ്തതോടെയാണ് മണിക്കൂറുകള്‍ക്കകം വൈറലായത്.

വീഡിയോ രൂപത്തിലാക്കിയ ഈ റിപോര്‍ട്ട് ഗ്രീന്‍ ഹൗസ് പേജില്‍ 18 മണിക്കൂര്‍ കൊണ്ട് 18,000 ഓളം പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. നാലായിരത്തോളം ലൈക്കും, നൂറിലധികം കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചു. രണ്ട് ലക്ഷത്തിനടുത്ത് പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരികെ, അസീസ് ഉളുവാര്‍, മജീദ് പച്ചംബള എന്നിവരാണ് ഗ്രീന്‍ ഹൗസ് പേജ് നിയന്ത്രിക്കുന്നത്.

മന്‍മോഹന്‍ സര്‍ക്കാരും, മോഡി സര്‍ക്കാരും പെട്രോള്‍ വില സംബന്ധമായി എടുത്ത നിലപാടുകളെ പരിഹാസ രൂപത്തില്‍ വിലയിരുത്തുന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ദുബൈ ഹിറ്റ് എം സംപ്രേഷണം ചെയ്തത്. ഇത് വാട്ട്‌സ് ആപ്പിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു.

ദുബൈ ഹിറ്റ് 96.7 എഫ് എം റിപോര്‍ട്ട് കേള്‍ക്കാം

പെട്രോള്‍ വില വര്‍ധന: മോഡിയെ പരിഹസിച്ച് ദുബൈ ഹിറ്റ് എഫ് എം സംപ്രേക്ഷണം ചെയ്ത റിപോര്‍ട്ട് വൈറലായി

Keywords : Dubai, Social networks, Muslim-league, KMCC, Kasaragod, Green House Facebook Page, Petrol Price Hike, Narendra Modi, Dr. Manmohan Sign, Dubai HIT FM, Petrol Price: Dubai Hit FM report goes viral.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia