city-gold-ad-for-blogger

Attackers | 'പൂച്ചക്കാട്ട് വീടിന് നേരെ തീവെപ്പ്; അക്രമം നടത്തിയത് സ്‌കൂടറില്‍ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം'; കാരണം ഫുട്‍ബോൾ ടൂർണമെന്റിനിടെയുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടെന്ന് സൂചന

House attacked with petrol bomb in Poochakkad, Kasaragod
Photo: Arranged

● പോത്ത് വ്യാപാരിയായ ഫൈസലിന്റെ വീടിനാണ് തീവെച്ചത്.
● സോഫയും വീടിന്റെ മുൻവശവും കത്തിനശിച്ചു.
● രാത്രി 1.45നും 2 മണിക്കുമിടയിലാണ് സംഭവം.
● പൊലീസ് അന്വേഷണം തുടങ്ങി

ബേക്കൽ: (KasargodVartha) പോത്ത് വ്യാപാരിയായ യുവാവിന്റെ വീടിന് നേരെ തീവെപ്പ്. പൂച്ചക്കാട് റഹ്‌മത് റോഡിലെ ഫൈസലിന്റെ വീടിന് നേരെയാണ് തീവെപ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി 1.45നും രണ്ട് മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ മുൻവശത്തെ സോഫയ്ക്കാണ് പെട്രോളിച്ച് തീവച്ചത്. സംഭവം നടക്കുമ്പോൾ ഫൈസൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യയും രണ്ട് ചെറിയ കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

പോത്ത് വ്യാപാരവുമായി ബന്ധപ്പെട്ട് രാത്രിയിലെ ട്രെയിനിന്, കാഞ്ഞങ്ങാട് ബൈക് വെച്ച് പാലക്കാട്ടേക്ക് പോയതായിരുന്നു ഫൈസൽ. തീവെപ്പിനെ തുടർന്ന് സോഫയ്ക്ക് തൊട്ട് മുകളിലുണ്ടായ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച് കറുത്ത പുക അകത്തേക്ക് എത്തിയതോടെ ഭാര്യ ജമീല ഉണർന്ന് നിലവിളിക്കുകയായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ഹെൽമെറ്റ് ധരിച്ച് സ്‌കൂടറിൽ എത്തിയ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

 House attacked with petrol bomb in Poochakkad, Kasaragod

വീടിനുളിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് മാസം പ്രായമുള്ള കുട്ടിക്കും മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കും ചൂടും പുകയും കാരണം ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന്, ഓടിക്കൂടിയവർ ഉടൻ തന്നെ

ആശുപത്രിയില്‍ എത്തിച്ചു. ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും തന്നെയാണ് തീയണച്ചത്. സോഫ പൂർണമായും കത്തിനശിച്ചു. വീടിന്റെ മുൻഭാഗത്തും ജനൽ ഭാഗത്തും തീപിടിച്ച് കരി നിറഞ്ഞു. രാത്രി തന്നെ ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ജമീലയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ തന്നെ വിവരം അറിഞ്ഞ് ഫൈസൽ നാട്ടിലേക്ക് തിരിച്ചിരുന്നു. ചിത്താരിയിൽ നടക്കുന്ന ഫുട്‍ബോൾ മത്സരത്തിനിടെ ഫൈസലിന്റെ ജ്യേഷ്‌ഠനും പ്രദേശത്തെ മറ്റുചിലരും തമ്മിൽ അടിപിടി നടന്നതായി പറയുന്നുണ്ട്. ജ്യേഷ്ഠനെ ആശുപത്രിയിൽ എത്തിക്കുന്നതിനും പരാതി നൽകുന്നതിനും മറ്റ് കാര്യങ്ങൾക്കും സജീവമായി രംഗത്തുണ്ടായത് ഫൈസലായിരുന്നു.

പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥർ ഇടപെട്ട് ചർച്ച നടത്തുന്നതിടെയാണ് ഫൈസലിന്റെ വീടിന് നേരെ അക്രമം ഉണ്ടായത്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബേക്കൽ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A petrol bomb was thrown at a house in Poochakkad. The attack was allegedly linked to a football tournament issue, with the attackers arriving on a scooter.

#PetrolBomb #FootballTournament #Kasaragod #Attack #Poochakkad #CrimeInvestigation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia