ചാല-തുരുത്തി ചന്ദ്രഗിരിപ്പുഴ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
May 15, 2012, 14:01 IST
കാസര്‍കോട്: ചാല-തുരുത്തി ചന്ദ്രഗിരി പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ. സി.ടി.അഹമ്മദലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സമിതി പ്രവര്‍ത്തകരും വാര്‍ഡ് കൗണ്‍സിലര്‍ ടി.എ. മുഹമ്മദ്കുഞ്ഞിയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, താഹിറ സത്താര്‍, ടി.എം. റഷീദ്, സി.ഐ.എ. സലാം നിവേദനം സമര്‍പ്പിച്ചു. അടിയന്തരിമായി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Keywords: Kasaragod, Oommen Chandy, Chala, Thuruthi, Chandrigiri river.