city-gold-ad-for-blogger

റെയിൽവേ ട്രാക്കിൽ മാരക കീടനാശിനി പ്രയോഗം; എൻഡോസൾഫാൻ ദുരിതഭൂമിയിൽ വീണ്ടും വിഷഭീതി, പ്രതിഷേധവുമായി നാട്ടുകാർ

View of a railway track with dried grass alongside.
Photo: Special Arrangement

● ഗർഭിണികൾക്കും കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയം.
● ട്രാക്കിന് അരികിലെ പുല്ല് തിന്നുന്ന വളർത്തുമൃഗങ്ങൾക്കും ഇത് ഭീഷണിയാണ്.
● കീടനാശിനിക്ക് പകരം യന്ത്രങ്ങൾ ഉപയോഗിച്ച് പുല്ല് നീക്കണമെന്ന് ആവശ്യം.
● മൊഗ്രാൽ ദേശീയവേദി അധികൃതർക്ക് പരാതി നൽകി.

മൊഗ്രാൽ: (KasargodVartha) ജില്ലയിലെ ജനവാസ കേന്ദ്രങ്ങളായ കുമ്പള, മൊഗ്രാൽ, മൊഗ്രാൽപുത്തൂർ പ്രദേശങ്ങളിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ കാടുമൂടിയ പുല്ലുകൾ നശിപ്പിക്കുന്നതിനായി റെയിൽവേ അധികൃതർ മാരക കീടനാശിനി തളിക്കുന്നതായി പരാതി. തീരദേശ മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വലിയ ആശങ്കയിലാണ്.

എൻഡോസൾഫാൻ വിതച്ച ദുരിതത്തിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇനിയും പൂർണ്ണമായി മുക്തമാകാത്ത കാസർകോട് ജില്ലയിൽ, വീണ്ടും ഇത്തരത്തിലുള്ള രാസവസ്തു പ്രയോഗങ്ങൾ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തളിക്കുന്നത് വിഷവാതകമല്ലെന്ന് ഉറപ്പുവരുത്താൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ട്രാക്കിന് തൊട്ടടുത്തായി വീടുകളുള്ളതിനാൽ സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർക്ക് ഈ മരുന്ന് തളി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. വായുവിലൂടെ വിഷാംശം ശ്വസിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ, ക്ഷീരകർഷകർക്ക് ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ട്രാക്കിന് സമീപത്തെ പുല്ല് വെട്ടിക്കൊണ്ടുപോയി വളർത്തുമൃഗങ്ങൾക്ക് നൽകുന്ന പതിവ് ഇവിടെയുണ്ട്. മരുന്ന് തളിച്ചതറിയാതെ ഈ പുല്ല് മൃഗങ്ങൾക്ക് നൽകുന്നത് അവയുടെ ജീവന് തന്നെ ഭീഷണിയായേക്കാം.

വിഷയത്തിൽ അടിയന്തിരമായി പുനഃപരിശോധന വേണമെന്നും, പുല്ലുകൾ നശിപ്പിക്കാൻ കീടനാശിനിക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കുന്നതടക്കമുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മൊഗ്രാൽ ദേശീയവേദി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: Residents of Mogral and Kumbala in Kasaragod are protesting against the Railway's use of pesticides to clear grass on tracks, citing health fears in the Endosulfan-affected region and risks to livestock.

#Kasaragod #Endosulfan #Railway #Pollution #Mogral #Kumbala #HealthHazard #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia