കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച കീടനാശിനിക്ക് ഗുണമില്ലെന്ന് കര്‍ഷകര്‍
Aug 7, 2012, 14:14 IST
കാഞ്ഞങ്ങാട്: കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാടശേഖരത്തില്‍ വട്ടമിട്ടു പറക്കുന്ന നീലവണ്ടുകളെ നശിപ്പിക്കാന്‍ കീടനാശിനി തെളിച്ച കര്‍ഷകര്‍ വെട്ടിലായി. നിലാങ്കര പനങ്കാവില്‍ മുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് നെല്‍കൃഷിയെ നശിപ്പിക്കുന്ന നീലവണ്ടുകളെ ഉന്മൂലനം ചെയ്യാന്‍ കര്‍ഷകര്‍ കീടനാശിനി തെളിച്ചത്. ഡില്‍ട്ട് എന്ന പേരിലറിയപ്പെടുന്ന കീടനാശിനിയാണ് പാടശേഖരത്തില്‍ പ്രയോഗിച്ചത്.
ഈ കീടനാശിനി തെളിച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ നീലവണ്ടുകള്‍ ചത്തൊടുങ്ങുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഈ കീടനാശിനി വാങ്ങി പാടശേഖരത്തിലെത്തിയ കര്‍ഷകര്‍ നെല്‍കൃഷിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്ന നീലവണ്ടുകളെ ലക്ഷ്യമിട്ട് അതിശക്തമായ രീതിയില്‍ തന്നെ കീടനാശിനി ചീറ്റുകയായിരുന്നു.
എന്നാല്‍ കീടനാശിനിയില്‍ കുളിച്ച വണ്ടുകള്‍ ചത്തൊടുങ്ങുന്നതിന് പകരം കൂടുതല്‍ കരുത്തോടെ പാറിപറക്കുന്ന കാഴ്ചകണ്ട് കര്‍ഷകര്‍ അമ്പരന്നു.കീടനാശിനി വണ്ടുകള്‍ക്ക് ഒരു തരത്തിലും ഏശിയില്ലെന്ന് മാത്രമല്ല പുത്തനുണര്‍വ്വ് പകര്‍ന്നുനല്‍കുകയാണുണ്ടായത്. ഇതോടെ കീടനാശിനിക്ക് ഒരു വീര്യവുമില്ലെന്ന് കര്‍ഷകര്‍ക്ക് ബോധ്യപ്പെട്ടു. നീലവണ്ടുകള്‍ക്ക് പുറമെ ഒരു തരം ഫംഗസ്സും നെല്‍കൃഷിക്ക് ഭീഷണിയായിട്ടുണ്ട്. പാടശേഖരത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നെല്ല് സംഭരിച്ചിട്ട് നാലുമാസം കഴിഞ്ഞിട്ടും ഇതിന് പണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായി.

Keywords: Agriculture office, Insecticide, Farmer, Protest, Nilangara, Kasaragod