city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുമ്പട്ട കമ്പിപ്പാലത്തിന്റെ കൈവരി തകര്‍ന്നു; വിദ്യാര്‍ത്ഥികള്‍ അപകട ഭീഷണിയില്‍

കുന്നുംകൈ: (www.kasargodvartha.com 05/06/2016) കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന പെരുമ്പട്ടയിലെ കമ്പിപ്പാലം നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായി മാറുന്നു. 2008 ല്‍ പൂര്‍ത്തീകരിച്ച തൂക്ക് പാലത്തിനു ഇപ്പോള്‍ യാതൊരുവിധ സുരക്ഷയുമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഭീതിയോടെയാണ് കടന്നു പോകുന്നത്.

എല്‍ പി, യു പി, ഹൈസ്‌കൂള്‍, നഴ്‌സറി വിദ്യാര്‍ത്ഥികളടക്കം നൂറുക്കണക്കിനു ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഏകദേശം എട്ട് വര്‍ഷം പഴക്കമുള്ള ഈ പാലത്തിനു പഞ്ചായത്ത് ഒരിക്കല്‍ പോലും അറ്റകുറ്റ പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് പാലത്തില്‍ നിന്ന് വീണു പരുക്ക് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി പാലത്തില്‍ നിന്ന് വീണു ദിവസങ്ങളോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

എന്നിട്ടും ഇവിടെ പഞ്ചായത്തോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ലെന്നു പരാതിയുമുണ്ട്. ഏകദേശം 30 അടിയോളം താഴ്ചയുള്ള ഈ പാലത്തിന്റെ ബാക്കിയുള്ള കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു തുകയും പാലത്തിനു ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പാലത്തിനു മൂന്ന് ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാല്‍ കരാറുകാര്‍ നിര്‍മാണത്തില്‍ നിന്ന് പിറകോട്ട് പോയതിനാലാണ് അറ്റകുറ്റ പണി നടക്കാതെ പോയതെന്നാണ് പഞ്ചായത്തിന്റെ വാദം.

തൂക്കുപാലത്തിനു കൈവരികള്‍ നിര്‍മിച്ചു അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് നടത്തി തങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരുമ്പട്ട കമ്പിപ്പാലത്തിന്റെ കൈവരി തകര്‍ന്നു; വിദ്യാര്‍ത്ഥികള്‍ അപകട ഭീഷണിയില്‍


Keywords : Bridge, Natives, Panchayath, Development project, Kanhangad, Kasaragod, Kunnumkai, Perumbatta, Advertisement Midnight.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia