പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ പുസ്തക ചര്‍ച്ച 18ന്
Aug 4, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദമായ നോവല്‍ 'അര്‍ദ്ധനാരീശ്വരന്‍' സാഹിത്യവേദി ചര്‍ച്ച ചെയ്യുന്നു. വിവാദത്തെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയ അദ്ദേഹം ഇപ്പോള്‍ വീണ്ടും എഴുത്തിലേക്ക് പ്രവേശിച്ചതിന്റെ ആഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തുടര്‍ച്ചയായി നടന്നു വരുന്ന പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ നാലാമത്തെതാണ് ഇത്. ഈ മാസം18 ന് വൈകുന്നേരം 4.30 ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലുള്ള ഉത്തരദേശം ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്. പ്രശസ്ത കവി സി എം വിനയചന്ദ്രന്‍ വിഷയം അവതരിപ്പിക്കും.
സെപ്തംബര്‍ മാസത്തില്‍ പ്ലസ് ടു, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ ശില്‍്പശാല നടത്താനും സാഹിത്യവേദി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, എ എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, വി വി പ്രഭാകരന്‍, എം വി സന്തോഷ് പി എസ് ഹമീദ്, മുജീബ് അഹ് മദ്, ടി എ ഷാഫി, മധൂര്‍ ഷരീഫ്, ബി എഫ് അബ്ദുര്‍ റഹ് മാന്‍, വേണു കണ്ണന്‍, അഹ് മദലി കുമ്പള, ഷഫീഖ് നസ്‌റുല്ല, റഹീം ചൂരി, ഇബ്രാഹിം അങ്കോല, കെ എച്ച് മുഹമ്മദ്, കെ ജി റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
Keywords : Sahithyavedi, Kasaragod, Book, Programme, Perumal Murukan.