കാസര്‍കോട് മേല്‍പറമ്പ് ഉള്‍പെടെ സംസ്ഥാനത്ത് പുതിയ 6 പോലീസ് സ്‌റ്റേഷനുകള്‍ക്ക് അനുമതി
Oct 25, 2017, 15:19 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2017) കാസര്‍കോട് മേല്‍പറമ്പ് ഉള്‍പെടെ സംസ്ഥാനത്ത് പുതിയ ആറ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് അനുമതി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ ബഡ്ജറ്റിലാണ് ആറ് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തീരുമാനമായത്. ഇതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയിരിക്കുകയാണ്.
മേല്‍പറമ്പ് (കാസര്‍കോട്), മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പന്‍ചോല (ഇടുക്കി), എന്നീ സ്ഥലങ്ങളിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ വരുന്നത്. ചട്ടഞ്ചാല്‍ ടൗണില്‍ ദേശീയ പാതയോരത്ത് വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ സ്ഥലത്താണ് പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇവിടെ രണ്ടര ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിനുണ്ട്. ഇതില്‍ നിന്ന് പത്ത് സെന്റ് സ്ഥലം ചട്ടഞ്ചാല്‍ സബ് ട്രഷറിക്ക് അനുവദിച്ചിരുന്നു. ഇതിനോട് ചേര്‍ന്നായിരിക്കും നിര്‍ദ്ദിഷ്ഠ മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍.
വടകര പോലീസ് കണ്‍ട്രോള്‍ റൂമില്‍ 50 പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police-station, Melparamba, Permission for 6 Police stations including Melparamba