പെരിയ ഇരട്ടക്കൊല: പീതാംബരന്റ വീട്ടില്‍ പോയിരുന്നു; ഒടുവില്‍ സമ്മതിച്ച് കെ വി കുഞ്ഞിരാമന്‍
Feb 21, 2019, 23:38 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2019) കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ വീട്ടില്‍ പോയിരുന്നുവെന്ന് സമ്മതിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പീതാംബരന്റെ വീട്ടില്‍ പോയതെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് പണമൊന്നും വാഗ്ദാനം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യമില്ല, അദ്ദേഹം പറഞ്ഞു. പീതാംബരന്‍ കൊലപാതകം നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ടാകുമെന്ന് പീതാംബരന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനുശേഷമാണ് കെ വി കുഞ്ഞിരാമന്‍ പീതാംബരന്റെ വീട്ടില്‍ പോയത്. ഇതും വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K.V. Kunhiraman, Kasaragod, News, Periya, Murder-case, K.V Kunhiraman, kasaragod, news, Periya, Murder-case, Periya Twin Murder: Ex MLA KV Kunhiraman on controversy
Keywords: K.V. Kunhiraman, Kasaragod, News, Periya, Murder-case, K.V Kunhiraman, kasaragod, news, Periya, Murder-case, Periya Twin Murder: Ex MLA KV Kunhiraman on controversy