പെരിയ നവോദയ പ്രവേശനം: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
Feb 5, 2021, 17:46 IST
കാസര്‍കോട്: (www.kasargod.com 05.02.2021) പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപാള്‍ അറിയിച്ചു.
പരീക്ഷ ഫെബ്രുവരി 24ന് രാവിലെ 10ന് നവോദയ വിദ്യാലയത്തില്‍ നടക്കും. www(dot)navodaya(dot)gov(dot)in ല്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ വിദ്യാലയവുമായി ബന്ധപ്പെടണമെന്നും പ്രിന്‍സിപാള്‍ അറിയിച്ചു. ഫോണ്‍: 0467 2234057, 9449334721, 7379558287
Keywords: Kasaragod, News, Periya, Navodaya, Student, Students, Examination, Entrance Exam, Periya Navodaya Admission: Admit Card must be downloaded
< !- START disable copy paste -->