പെരിയ ഇരട്ടക്കൊല: പ്രതികള്‍ സഞ്ചരിച്ച കാര്‍ ഉദുമ എം എല്‍ എയുടെ വീടിന് സമീപം കണ്ടെത്തി, കെ കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്
Feb 19, 2019, 23:20 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഉദുമ എം എല്‍ എയുടെ വീടിന് സമീപം കണ്ടെത്തിയതായാണ് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഡി സി സി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
തിങ്കളാഴ്ച രാത്രി 8.30 മണിയോടെ എം എല്‍ എയുടെ വീടിന് 200 മീറ്റര്‍ അകലെ വെളുത്തോളി ചെറൂട്ടവളപ്പില്‍ നിന്ന് പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെടുത്തുവെന്നും എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി വരെ വാഹനം കസ്റ്റഡിയിലെടുത്തില്ലെന്നും ഹക്കീം ആരോപിച്ചു. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തണമെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുക്കുന്നത് വൈകിപ്പിച്ചത്. അതിനിടയില്‍ തിങ്കളാഴ്ച രാത്രി ചെറൂട്ടവളപ്പിലെത്തിയ എം എല്‍ എ. പോലീസിനോട് 'നിന്റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥന്മാര്‍ പറയുന്നത് രീതിയില്‍ അന്വേഷിച്ചാല്‍ മതി'യെന്ന് പറഞ്ഞതായി ഹക്കീം ആരോപിച്ചു.
പെരിയ കല്ല്യോട്ട് പെരുങ്കളിയാട്ടം നടക്കുന്ന ക്ഷേത്രത്തില്‍ സംഘാടക സമിതി യോഗത്തിന് വരേണ്ടിയിരുന്ന എം എല്‍ എ സ്ഥലത്തുണ്ടായിട്ടും എത്താതിരുന്നത് സംശയാസ്പദമാണെന്നും ഹക്കീം പറഞ്ഞു. എം എല്‍ എ തല്‍സ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും എം എല്‍ എക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹക്കീം ആവശ്യപ്പെട്ടു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, പി അഷ്‌റഫലി, പി കെ ഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, കെ പി പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya murders; Congress's Allegation against Udma MLA, Kasaragod, News, Murder-case, Periya, Congress, CPM, Car, Accused.

< !- START disable copy paste -->