പെരിയ ഇരട്ടക്കൊല: സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീകോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: ഹക്കീം കുന്നില്‍
Sep 12, 2020, 16:02 IST

സര്‍ക്കാര്‍ കൊലയാളികള്‍ക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും കൊലക്കേസില്‍പെട്ടാലും പാര്‍ട്ടി കണക്കില്‍ വരവ് വേണമെന്ന ലക്ഷ്യം മാത്രമേ സി പി എമ്മിനുള്ളുവെന്ന് ഹക്കീം കുന്നില്‍ ആരോപിച്ചു. അഭിമന്യു വധക്കേസില്‍ സി പി എം കൈ കൊണ്ട ലാഘവത്വവും വെഞ്ഞാറമൂട് കേസില്‍ കൈ കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പും ഇരകളുടെ നീതിക്ക് വേണ്ടിയല്ല പാര്‍ട്ടിയുടെ കാട്ടു നീതിക്ക് വേണ്ടിയാണെന്നും ഹക്കീം കുന്നില്‍ ആരോപിച്ചു. വെഞ്ഞാറമൂട് കേസില്‍ റൂറല്‍ എസ് പി രാഷ്ട്രീയ കൊലപാതകമാണെന്നും സി ഐ വ്യക്തി വൈരാഗ്യമാണെന്നും പറയുമ്പോള്‍ പ്രമാദമായ കൊലപാതക കേസുകളില്‍ പോലും ഒരേ അന്വേഷണ ഏജന്‍സി സ്വീകരിക്കുന്ന വിരുദ്ധ നിലപാടുകള്‍ കോടതിയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാകും. വെഞ്ഞാറമൂടിലും കേരള പോലീസ് ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ്.
നിയമസംവിധാനത്തിനെതിരെയുള്ള സര്‍ക്കാരിന്റെ വെല്ലുവിളി കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും നീതിക്ക് വേണ്ടിയുള്ള നിയമയുദ്ധം തുടരുമെന്നും ഹക്കീം കുന്നില്‍ വ്യക്തമാക്കി.
Keywords : Kasaragod, Congress, CPM, Murder, DCC, Hakeem Kunnil, Murder-case, Periya, case, Government, Court, Periya Murder.