city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജന്‍ കാഞ്ഞങ്ങാട്ടെത്തും

പെരിയ: (www.kasargodvartha.com 23.03.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ആയുധങ്ങളുടെ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സര്‍ജന്‍ കാഞ്ഞങ്ങാട്ടെത്തും. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. എന്‍ ഗോപാലകൃഷ്ണ പിള്ള ഹൊസ്ദുര്‍ഗ് കോടതിയിലെത്തി വിദഗ്ധ പരിശോധന നടത്തും. ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് ഫോറന്‍സിക് സര്‍ജന്‍ കോടതിയിലെത്തുന്നത്. കൊലപാതക കേസുകളില്‍ അപൂര്‍വ്വമായാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.
പെരിയ ഇരട്ടക്കൊല: ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജന്‍ കാഞ്ഞങ്ങാട്ടെത്തും

പ്രധാന പ്രതി പീതാംബരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊട്ടക്കിണറില്‍ നിന്ന് കണ്ടെടുത്ത വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയത്. പക്ഷെ സീല്‍ ചെയ്ത് സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്നും കോടതിയുടെ പ്രവര്‍ത്തി സമയങ്ങളില്‍ അസിസ്റ്റന്റ്് പബ്ലിക് പ്രോസിക്യൂട്ടര്‍, പ്രതിഭാഗം അഭിഭാഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോടതി സൂപ്രണ്ടിന്റെ മുമ്പാകെ വെച്ച് പരിശോധിക്കാനാണ് കോടതി അനുമതി നല്‍കിയത്.

ആദ്യത്തെ അന്വേഷണ സംഘം പിടിച്ചെടുത്ത ആയുധങ്ങള്‍ കൃത്രിമമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. കൃപേഷിന്റെയും ശരത്തിന്റെയും ദേഹപരിശോധന റിപ്പോര്‍ട്ടില്‍ ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും നീളവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആയുധങ്ങളുടെ പരിശോധനയില്‍ ആയുധങ്ങളുടെ മൂര്‍ച്ഛയും മുറിവുകളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ ഇത് കേസിനെ പ്രതികൂലമായി ബാധിക്കും. ആയുധപരിശോധന നടത്തിയ ശേഷം പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Periya murder case: Forensic surgeon will be reach at Kanhangad, Periya, Murder, Kasaragod, News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia