city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായം ചെയ്തുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം ഏരിയാ സെക്രട്ടറിയെ പ്രതിചേര്‍ത്തേക്കില്ല, സംഭവദിവസം രാത്രി വെളുത്തോളിയിലെത്തിയത് ഗൃഹപ്രവേശനത്തിന് ക്ഷണിക്കാനെന്ന് മൊഴി

പെരിയ: (www.kasargodvartha.com 08.05.2019) പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തേക്കില്ലെന്ന് സൂചന. പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ മണികണ്ഠന്‍ സഹായം ചെയ്തുവെന്ന് നേരത്തെ ഹൈക്കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി എം പ്രദീപന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികള്‍ വെളുത്തോളിയിലെത്തിയപ്പോള്‍ ബാലകൃഷ്ണന്‍, ഗോപന്‍, ഏരിയാ സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മണികണ്ഠനെ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വസ്ത്രം മാറുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത വെളുത്തോളിയില്‍ താന്‍ അപ്രതീക്ഷിതമായി എത്തിയതാണെന്നായിരുന്നു മണികണ്ഠന്‍ മൊഴി നല്‍കിയത്.

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായം ചെയ്തുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം ഏരിയാ സെക്രട്ടറിയെ പ്രതിചേര്‍ത്തേക്കില്ല, സംഭവദിവസം രാത്രി വെളുത്തോളിയിലെത്തിയത് ഗൃഹപ്രവേശനത്തിന് ക്ഷണിക്കാനെന്ന് മൊഴി

ജനുവരി 24ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിലേക്ക് കൂടാനത്തെ സദാശിവ അഡിഗയെ ക്ഷണിക്കാന്‍ വേണ്ടിയാണ് 17ന് രാത്രി താന്‍ കൂടാനത്തെ അഡിഗയുടെ വീട്ടില്‍ ചെന്നത്. തിരിച്ച് തന്റെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഏതാണ്ട് 8.30 മണിയായിരുന്നു. വെളുത്തോളിയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അവിടെ എത്തുകയായിരുന്നു. ഇതു സംബന്ധിച്ച് ഫോണില്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നുമുള്ള മണികണ്ഠന്റെ മൊഴികള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

കൊലപാതകം നടന്ന പ്രദേശം തന്റെ ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന സ്ഥലമല്ലെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിരുന്നു. ഇതൊക്കെ ശരിവെച്ച് മണികണ്ഠനെ കേസില്‍ നിന്നും ഒഴിവാക്കി 12 പ്രതികളില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇതില്‍ 11 പേരെയും ഇതിനകം അറസ്റ്റുചെയ്ത് കഴിഞ്ഞു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച പെരിയയിലെ ചുമട്ടുതൊഴിലാളി സുബീഷിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. വിട്ടയച്ചതിനു ശേഷം മൂന്നു ദിവസം പെരിയയില്‍ ചുമട്ടുതൊഴിലില്‍ ഏര്‍പ്പെട്ട സുബീഷ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് വിദേശത്തേക്ക് കടന്നത്.

Relates News:  പെരിയ ഇരട്ടക്കൊല: സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, News, Periya, Murder, accused, CPM, case, Police, Investigation, Kasaragod, Periya murder case: Crime Branch investigation continues.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL