city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019) പെരിയ ഇരട്ടകൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. പെരിയ കല്ല്യോട്ട് കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെ വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

നിലവില്‍ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അവര്‍ക്ക് കേസ് കൈമാറിയത് ഫെബ്രുവരി-21നാണ്. കേസ് അന്വേഷണം തുടങ്ങിയത് ഫെബ്രുവരി-25നും. ഇതില്‍ നിന്നെല്ലാം കേരള പോലീസ് ഈ കേസിനോട് കാണിക്കുന്ന സമീപനം മനസിലാകും. അതുകൊണ്ട് സി.ബി.ഐ അന്വേഷണമല്ലാതെ മറ്റുവഴികളില്ല. രണ്ട് ചെറുപ്പക്കാരായ കുട്ടികളുട കൊലപാതകത്തിലൂടെ വ്യക്തമാകുന്നത് സി പി എമ്മിന്റെ ഉന്മൂലന സിദ്ധാന്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് തങ്ങള്‍ അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുസ്ലിംലീഗ് കാസര്‍കോട്് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ പി ഖാദര്‍ കളനാട്, ഹമീദ് കുണിയ എന്നിവരും തങ്ങളു ടെ കൂടെയുണ്ടായിരുന്നു. തങ്ങളെ കോണ്‍ഗ്രസ് നേതാവ് അഡ്വ. ബാബു രാജ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ അരവിന്ദന്‍ എന്നിവര്‍ സ്വീകരിച്ചു.

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Periya, Muslim-league, Murder-case, Visit, News, Periya double murder; Sadiqali Shihab Thangal visited houses of Kripesh, Sharath Lal

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL