പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം പുരോഗമിക്കുമിക്കുന്നതിനിടെ ഡി വൈ എസ് പി ടി പി രഞ്ജിത്തിനെ സ്ഥലംമാറ്റി
Feb 28, 2019, 17:09 IST
പെരിയ: (www.kasargodvartha.com 28.02.2019) കല്യോട്ടെ ഇരട്ടക്കൊല അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി പി രഞ്ജിത്തിനെ കോഴിക്കോട് ഡി സി ആര്‍ ബിയിലേക്ക് സ്ഥലം മാറ്റി. ബുധനാഴ്ച രാത്രിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇരട്ട കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളിലേക്കെത്താന്‍ പ്രവര്‍ത്തിച്ചത് ഡിവൈഎസ്പി ടി പി രഞ്ജിത്തും ക്രൈംബ്രാഞ്ച് സിഐ അബ്ദുര്‍ റഹീമും ചേര്‍ന്നായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.
അതിനുശേഷമാണ് സി പി എം നേതാവ് എ പീതാംബരനെയും മറ്റ് ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്. കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കിയ ഏരിയാ നേതാവിലേക്ക് അന്വേഷണം നീളുന്നതിനിടെ തിടുക്കത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൃത്യം നടന്ന സമയത്ത് പ്രതികള്‍ ഉപയോഗിച്ച വസ്ത്രം കത്തിച്ചുകളയാന്‍ ഉപദേശം നല്‍കിയത് ഏരിയാ നേതാവാണെന്ന് ടി പി രഞ്ജിത്ത് കണ്ടെത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് നീക്കം നടത്തുകയും ചെയ്യുന്നതിനിടെ രഞ്ജിത്തിനെ മാറ്റി നിര്‍ത്തി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നിലവില്‍ വരികയും ചെയ്തു.
ഈ സംഭവം വിവാദമായതിന് തൊട്ടുപിറകെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ചുമതലയില്‍ നിന്ന് രഞ്ജിത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത്. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ അബ്ദുര്‍ റഹീമിനെ കാസര്‍കോട്ട് നിന്ന് പാനൂരിലേക്ക് മാറ്റിയിരുന്നുവെങ്കിലും അബ്ദുര്‍ റഹീം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വീണ്ടും ഉള്‍പ്പെട്ടു. ടി പി രഞ്ജിത്തിനെ സ്ഥലംമാറ്റിയ ഒഴിവില്‍ കോഴിക്കോട് ട്രാഫിക് ഡിവൈഎസ്പി എം പി വിനോദിനെ കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിയമിച്ചു. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന സി കെ സുനില്‍കുമാര്‍ ബുധനാഴ്ച ചുമതലയേറ്റു. തളിപ്പറമ്പ് ഡിവൈഎസ്പി പി കെ സുധാകരനെ കോഴിക്കോട് ട്രാഫിക്കിലേക്കും മാറ്റിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYSP, Investigation, Periya, Murder, Periya double murder; DYSP transferred during Investigation
< !- START disable copy paste -->