പെരിയ ഇരട്ടക്കൊല: കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രതിയെ സ്വീകരിക്കാന്‍ കൃത്യസമയത്തെത്തിയില്ല, ക്രൈംബ്രാഞ്ചിന് കോടതിയുടെ ശാസന, പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു
Mar 22, 2019, 23:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് സംഘം എത്താത്തതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചു. ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ കണ്ണോത്തെ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്.
തുടര്‍ന്ന് ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി(രണ്ട്)യുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് വിദ്യാധരന്‍ പെരുമ്പളക്ക് മുമ്പാകെ രഞ്ജിത്തിനെ ഹാജരാക്കിയത്. കസ്റ്റഡി ഹരജി പരിഗണിച്ച കോടതി രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ സംഘത്തിന്റെ ഉത്തവാദിത്വമില്ലായ്മയെയും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘം ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പ്രതിയെ വീണ്ടും ജയിലിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായെങ്കിലും പ്രതിയെ തിരികെ അയച്ച സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡി അപേക്ഷ ഹരജി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി വീണ്ടും ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya double murder; Crime branch investigators not come in correct time to the court, accused sent to prison, Periya, Murder-case, Accuse, Court, Kasaragod, News, Crime Branch.