city-gold-ad-for-blogger

പെരിയ ബാങ്ക് കവര്‍ച: സ്വര്‍ണ പണയം വെയ്ക്കാന്‍ സഹായിച്ച സ്ത്രീ പിടിയില്‍

പെരിയ ബാങ്ക് കവര്‍ച: സ്വര്‍ണ പണയം വെയ്ക്കാന്‍ സഹായിച്ച സ്ത്രീ പിടിയില്‍
കാഞ്ഞങ്ങാട്: നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് പെരിയ ബസാര്‍ ശാഖകെട്ടിടത്തില്‍ നിന്ന് 33 കിലോ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട മുഖ്യപ്രതികളില്‍ ഒരാളുടെ മാതാവ് തമിഴ്‌നാട്ടില്‍ പോലീസ് പിടിയിലായി. ശിക്ഷിക്കപ്പെട്ട പ്രതി തമിഴ്‌നാട് കള്ളക്കുറിശിയിലെ മുരുകന്റെ മാതാവ് സരോജത്തെ (65)യാണ് വെള്ളരിക്കുണ്ട് സി. ഐ. എം. വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സരോജത്തെ അന്വേഷണ സംഘം കാഞ്ഞങ്ങാട്ട് എത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സരോജത്തെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ തമിഴ്‌നാട്ടില്‍ വെച്ച് പോലീസ് പിടിയിലായ പെരിയ ബാങ്ക് കവര്‍ച്ചാകേസിലെ ഒന്നാം പ്രതി വേലായുധത്തെയും അഞ്ചാം പ്രതി പെരിയ മുരുകനെയും കൊണ്ട് പോലീസ് കഴിഞ്ഞദിവസമാണ് തെളിവെടുപ്പിനായി കള്ളക്കുറിശിയിലേക്ക് കൊണ്ടുപോയത്. പെരിയ ബാങ്കില്‍ നിന്നും കൊള്ളയടിച്ച സ്വര്‍ണാഭരണങ്ങളില്‍ പകുതിയിലധികവും ഇനി കണ്ടെത്താനുണ്ട്. ഈ സ്വര്‍ണം കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് വേലായുധത്തെയും മുരുകനെയും കൊണ്ട് പോലീസ് കള്ളക്കുറിശിയിലേക്ക് പോയതും സരോജത്തെ വലയിലാക്കിയത്.

കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാന്‍ സരോജം ഒത്താശ നല്‍കിയതായി പോലീസ് കണ്ടെത്തിരുന്നു. തമിഴ്‌നാട്ടിലെ ഫൈനാന്‍സ് ഉടമയുടെ 25 കിലോ സ്വര്‍ണം കവര്‍ന്ന കേസിലും സരോജം പ്രതിയാണ്. തെളിവെടുപ്പിന് കാഞ്ഞങ്ങാട്ടെത്തിച്ച വേലായുധത്തെയും പെരിയ മുരുകനെയും കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Periya, Bank, Robbery, Case, Women, Arrest, Tamilnadu, Police, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia