city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രതിരോധത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മര്‍ചെന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasaragodvartha.com 12.08.2021) കോവിഡ് പ്രതിരോധത്തില്‍ കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മര്‍ചെന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം. മാസങ്ങളോളം ജില്ലയിലെ മുഴുവന്‍ കടകളും ടി പി ആറിന്റെ പേരില്‍ അടച്ചിട്ടപ്പോള്‍ ജനങ്ങള്‍ കാസര്‍കോട് നഗരത്തെയാണ് വ്യാപാര ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചത്. എന്നിട്ടും നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടായില്ല. 

കോവിഡ് പ്രതിരോധത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മര്‍ചെന്റ്‌സ് അസോസിയേഷന്‍

പ്രദേശത്ത് കഴിഞ്ഞ രണ്ടുമാസങ്ങളായി നഗരസഭ അധികൃതര്‍ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആര്‍ ടി പിസിആര്‍ പരിശോധനകളും വാക്സിനേഷന്‍ ക്യാമ്പുകളും കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സഹായകമായി. മാതൃകാപരമായി പ്രവര്‍ത്തിച്ച നഗരസഭ ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച വ്യാപാരികളെയും യോഗം അഭിനന്ദിച്ചു.

പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബശീര്‍ കല്ലങ്കാടി, എ എ അസീസ്, ടി എ ഇല്യാസ്, മാഹിന്‍ കോളിക്കര, ദിനേശ് കെ, അബ്ദുല്‍ നഈം, സി കെ ഹാരിസ്, ജലീല്‍ ടി എം, ഉല്ലാസ് കുമാര്‍, മുനീര്‍ ബിസ്മില്ല, റഊഫ് പള്ളിക്കാല്‍ സംസാരിച്ചു. കെ നാഗേഷ് ഷെട്ടി സ്വാഗതവും മുനീര്‍ അട്ക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു. 

Keywords: News, COVID-19, Merchant, Meeting, Kasaragod-Municipality, Kasaragod, Committee, Merchant-association, District, Programme, president, Performance of municipality in defense of COVID is exemplary, Says Merchants Association. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia