പിതാവിന് ഓട്ടം തുള്ളല്‍ ഹരമായപ്പോള്‍ മകള്‍ തുള്ളലിന്റെ ഉപാസകയായി
May 21, 2016, 13:00 IST
ചെറുവത്തൂര്‍ : (www.kasargodvartha.com 21/05/2016) പിതാവിന് ഓട്ടന്‍ തുള്ളല്‍ ഹരമായപ്പോള്‍ മകള്‍ ഗവേഷണ പ്രബന്ധ രചനയുടെ ഉപാസകയായി. ചെറുവത്തൂര്‍ കുട്ടമത്ത് കൊത്തങ്കരയിലെ കൃഷ്‌ണേന്ദു സുനില്‍ കുമാറാണ് പിതാവിന്റെ പാത പിന്‍തുടര്‍ന്ന് തുളളലിന്റെ ഗവേഷണ പ്രബന്ധ രചനയില്‍ മുഴുകിയത്.
ഗവേഷണത്തിനിടയില്‍ തുള്ളല്‍ കലയില്‍ തല്‍പരയായ മകള്‍ തുള്ളല്‍ പഠിച്ച് അരങ്ങേറ്റവും നടത്തി. തുള്ളലിലെ മഹാരഥന്മാരായ മലബാര്‍ വി രാമന്‍നായരും കന്യാടില്‍ കൃഷ്ണനായരുടെയും കച്ചമണി കിലുക്കിയ കുട്ടമത്ത് പൊന്‍മാലം വിഷ്ണുമൂര്‍ത്തി ക്ഷേത്ര സന്നിധിയിലാണ് കൃഷ്‌ണേന്ദു തുള്ളല്‍ അരങ്ങേറ്റം നടത്തിയത്. 40 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പൊന്‍മാലത്തെ കളിയരങ്ങില്‍ ഒരു പെണ്‍കുട്ടിയുടെ തുള്ളല്‍ അരങ്ങേറ്റം നടന്നത്.
കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് നേടിയ കുട്ടമത്തെ കലാമണ്ഡലം ജനാര്‍ദ്ധനന്റെ ശിക്ഷണത്തില്‍ ഒന്നര വര്‍ഷത്തെ പഠനത്തിനു ശേഷമായിരുന്നു അരങ്ങേറ്റം. കല്യാണ സൗഗന്ധികമായിരുന്നു കഥ. ഹനുമാനെയും ഭീമസേനനെയും കൃഷ്‌ണേന്ദു തന്‍മയത്വത്തോടെ അവതരിപ്പിച്ചത് പ്രേക്ഷകരില്‍ നവ്യാനുഭുതി പകര്‍ന്നു. കേന്ദ്രീയ വിദ്യാലയത്തില്‍ ആറാംതരം വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദു, തുള്ളല്‍ ഗവേണ പ്രബന്ധങ്ങള്‍ രചിച്ച സുനില്‍കുമാര്‍ മനിയേരിയുടെ മകളാണ്.
അരങ്ങേറ്റത്തിനു ശേഷം നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡണ്ട് തളിയില്‍ നാരായണ പൊതുവാള്‍ കൃഷ്‌ണേന്ദുവിനു ഉപഹാരം നല്‍കി. കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവ് വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ പൊന്നാടയണിയിച്ചു. മുതുവടത്ത് വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തുള്ളല്‍ രംഗത്തെ പ്രമുഖരായ കലാമണ്ഡലം പ്രഭാകരന്‍, കമ്പാടില്‍ കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Research, Girl, Temple, Thullal, Award, Kalyanasougandhikam,Gift,Central School,Study