മഞ്ചേശ്വരത്ത് മണല്‍ മാഫിയയുടെ അഴിഞ്ഞാട്ടമെന്ന്, അടിച്ചമര്‍ത്തുമെന്ന് എഎസ്പി ഡി ശില്‍പയുടെ ഉറപ്പ്
Aug 18, 2019, 19:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 18.08.2019) മഞ്ചേശ്വരത്ത് മണല്‍ മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമായതായി പരാതി. സംഘത്തിന്റെ ശല്യം ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മണലെടുപ്പ് രൂക്ഷമാണ്. മണല്‍ കടത്തിനെതിരെ പ്രതികരിച്ചാല്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണിയും ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കലും വെടിവെപ്പും ഒക്കെയുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്നും പറയുന്നു.
മണല്‍കടത്തിനും ഇത്തരം അക്രമസംഭവങ്ങള്‍ക്കും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയും സംഘത്തിന് ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്. മണലെടുക്കുന്നതിനെ ചൊല്ലി വെള്ളിയാഴ്ച പുലര്‍ച്ച കുണ്ടുകുളക്കയില്‍ മണല്‍ കടത്ത് സംഘവും നാട്ടുകാരും ഏറ്റുമുട്ടിരുന്നു. ഒരു വീടിന്റെ ഗേറ്റ് ടിപ്പര്‍ ലോറിയിടിച്ചു തകര്‍ക്കുകയും മണലുമായി ഒരു ടെമ്പോയെ നാട്ടുകാര്‍ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് കുണ്ടുകുളക്കയില്‍ മണല്‍ കടത്തുന്ന വിവരം പോലീസിനെ അറിയിച്ച യുവാവിന്റെ വീട്ടിലേക്ക് മണല്‍ കടത്ത് സംഘം പെട്രോളുമായി അതിക്രമിച്ച് കയറി കത്തിച്ചുകളയുമെന്ന് കൊലവിളി നടത്തിയിരുന്നു.
വര്‍ഷങ്ങളോളമായി ഇവിടെ അനധികൃത മണല്‍കടത്ത് സജീവമാണ്. ദിനേന മണല്‍ നിറച്ച ചെറുതും വലുതുമായ 30 ലേറെ വാഹനങ്ങളാണ് ഇവിടെ നിന്ന് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ശനിയാഴ്ച മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിയ എഎസ്പി ഡി ശില്‍പയോട് പരിസരത്തെ 40 ഓളം വീട്ടുകാര്‍ തങ്ങളുടെ ആശങ്ക പങ്കുവെക്കുകയും മണല്‍ മാഫിയയുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. മണല്‍ മാഫിയയെ അടിച്ചമര്‍ത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയ എ എസ് പി സ്ഥലത്ത് ക്യാമ്പ് ചെയ്ത് നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം മണല്‍ കടത്ത് സംഘത്തെ നിയന്ത്രിച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kerala, news, kasaragod, sand mafia, People's life threatened by Sand mafia in Manjeshwaram. < !- START disable copy paste -->