ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാരെ പീപ്പിള്‍സ് ഫോറം ആദരിക്കുന്നു
Aug 10, 2013, 15:36 IST
കാസര്‍കോട്: സ്വാതന്ത്ര്യ സമര സേനാനിയും കാസര്‍കോട് പീപ്പിള്‍സ് ഫോറം സജീവ പ്രവര്‍ത്തകനുമായ ക്യാപ്റ്റന്‍ കെ.എം കുഞ്ഞിക്കണ്ണന് നമ്പ്യാരെ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിക്കുന്നു. ക്വിറ്റ് ഇന്ത്യ ദിനാചരണത്തില്‍ ഡല്‍ഹിയില്‍ പ്രസിഡണ്ടും, പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും ആദരിച്ച കെ.എം.കെ നമ്പ്യാര്‍ ഗോവ വിമോചന സമരത്തിലും പങ്കെടുത്തിരുന്നു.
ചൈന യുദ്ധത്തിലും, പാകിസ്താന് യുദ്ധത്തിലും ഇന്ത്യന്‍ സൈന്യത്തിലൂടെ സേവനമനുഷ്ഠിച്ച ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍ കാസര്‍കോട്ടെ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി കാസര്‍കോട്ട് സര്‍വീസ് കോപറേറ്റീവ് ബാങ്ക് ഹാളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വൈകുന്നേരം ആറ് മണിക്ക് പീപ്പിള്‍സ് ഫോറം കുടുംബാംഗങ്ങള്‍ ഒത്തുചേരും.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറും, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും മുഖ്യാതിഥികളായിരിക്കുമെന്ന് പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് എം.കെ രാധാകൃഷ്ണനും, സെക്രട്ടറി പ്രൊഫ. വി.ഗോപിനാഥനും അറിയിച്ചു.
Keywords : Kasaragod, Kerala, Freedom Fighter, K.N.K Nambiar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.