'വര്‍ഗീയത ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്'
Sep 15, 2012, 19:54 IST

കാസര്‍കോട്: കേരളത്തില്‍ വിശിഷ്യാ കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ ധ്രുവീകരണം വളര്‍ന്ന് വരുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് ഐ.പി.എസ്. അഭിപ്രായപ്പെട്ടു.
ജില്ലയില്‍ മത മൈത്രിയും സമാധാനവും തിരിച്ചു കൊണ്ടുവരുന്നതിനായി എല്ലാ മേഖലയിലേയും ആളുകളെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുകയും വേണമെന്നും വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരും അടങ്ങുന്ന സമൂഹത്തെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാതയിലേക്ക് നയിക്കാനുള്ള തേരാളികളായി പീപ്പിള്‍സ് ഫോറം പോലെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കണമെന്നും പോലീസ് ചീഫ് ആഹ്വാനം ചെയ്തു.
കാസര്‍കോട് പീപ്പിള്‍സ് ഫോറം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് സര്‍വീസ് കോപറേറ്റീവ് ബാങ്കില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.സി. മാധവ പണിക്കര്‍, പ്രൊഫ. വി. ഗോപിനാഥന്, എം.ടി. ദിനേഷ്, കെ.വി. കുമാരന്, ഇ. ചന്ദ്രശേഖരന്, പി. ചന്ദ്രമോഹന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Youth, Police, Peopels forum, Bank, S. Surendran