city-gold-ad-for-blogger

പേ ബാധിച്ച പശുവിന്റെ പാല്‍ കുടിച്ച് പരിഭ്രാന്തരായവര്‍ ചികിത്സ തേടി

പേ ബാധിച്ച പശുവിന്റെ പാല്‍ കുടിച്ച് പരിഭ്രാന്തരായവര്‍ ചികിത്സ തേടി
വിദ്യാനഗര്‍: പേ ബാധിച്ച പശുവിന്റെ പാല്‍ കുടിച്ച് പരിഭ്രാന്തരായ ഇരുപത്തിയഞ്ചോളം പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. വിദ്യാനഗര്‍ പുതുമണ്ണിന് സമീപത്തെ ഒരു വീട്ടിലെ പശുവിനാണ്  പേ ബാധിച്ചത്.
ഈ പശുവിന്റെ പാല്‍ സമീപത്തെ പ്രദേശങ്ങളിലുള്ളവര്‍ വാങ്ങിയിരുന്നു. പാല്‍ കൊടുത്തപ്പോള്‍ പശു പേ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലത്രെ. എന്നാല്‍ കഴിഞ്ഞദിവസം പേ ലക്ഷണം കാണിച്ച പശു ചത്തതോടെയാണ് പാല്‍ കുടിച്ചവര്‍ പരിഭ്രാന്തിയിലായത്. പാല്‍ തിളപ്പിച്ച് കുടിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ സംശയമുണ്ടെങ്കില്‍ കുത്തിവെപ്പ് നടത്താമെന്നും ഡോക്ടര്‍ പറഞ്ഞു.

Keywords: Cow milk, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia