city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനസമ്പര്‍ക്ക പരിപാടി: 5000 പരാതികള്‍ക്ക് കൂടി പരിഹാരം

ജനസമ്പര്‍ക്ക പരിപാടി: 5000 പരാതികള്‍ക്ക് കൂടി പരിഹാരം
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബറില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ 5330 എണ്ണത്തിന് കൂടി പരിഹാരംമായി. ആകെ ലഭിച്ച 22417 പരാതികളില്‍ 8147 പരാതികളില്‍ തീര്‍പ്പാക്കാതെ കിടക്കുകയായിരുന്നു. ഇതില്‍ ഭൂരിപക്ഷവും പുതുതായി തീര്‍പ്പാക്കി. 2817 പരാതികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഭൂമി വിതരണവുമായി ബന്ധപ്പെട്ടവയാണ് തീര്‍പ്പാക്കാതെ ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും. സീറോ ലാന്റ്‌ലസ് പദ്ധതി നടപ്പാക്കുന്നതോടെ ഇവയ്ക്കും പരിഹാരമാകും. തീര്‍പ്പാക്കാതെ ശേഷിക്കുന്ന മറ്റ് പരാതികളില്‍ 10 ദിവസത്തിനകം പരിഹാരം ഉണ്ടാക്കും.

ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്താന്‍ ജില്ലാകളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജനസമ്പര്‍ക്ക പരിപാടി അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ആദ്ദേഹം. യോഗ്യരായ അപേകര്‍ക്ക് 10 ദിവസത്തിനുള്ളില്‍ കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തവര്‍ക്കുവേണ്ടി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാനും തീരുമാനമായി.

അവലോകന യോഗത്തില്‍ എ.ഡി.എം എച്ച്.ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ എന്നിവരും പങ്കെടുത്തു.

Keywords: Oommen Chandy, People Contact Programme, 5000 problem, Solved, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia