'ജനങ്ങളാണ് പോലീസ്', നാടകത്തിന് നിറഞ്ഞ സ്വീകരണം
Feb 28, 2015, 10:00 IST
ചെര്‍ക്കള: (www.kasargodvartha.com 28/02/2015) വിദ്യാനഗര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ജനങ്ങളാണ് പോലീസ് എന്ന നാടകത്തിനെ കാണികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പോലീസും ജനങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് നാടകം കാണികളോട് സംവദിച്ചത്. സംസ്ഥാന ജനമൈത്രി പദ്ധതിയുടെ ഡോക്യൂഡ്രാമ ടീമാണ് നാടകം വേദിയിലെത്തിച്ചത്.
40 മിനുട്ട് ദൈര്‍ഘ്യമുളള നാടകത്തില്‍ ഒമ്പത് പേരാണ് വേദിയിലെത്തിയത്. അഭിനയത്തിന് പുറമെ സ്ലൈഡുകളിലൂടെയും സിനിമാ ക്ലിപ്പിങ്ങുകളിലൂടെയും നാടകം കാണികളുമായി സംവദിച്ചനവമാധ്യമങ്ങളിലും സിനിമയിലും പോലീസിനെ വില്ലന്‍മാരായാണ് ചിത്രീകരിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പോലീസ് നിലകൊളളുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന സന്ദേശത്തോടെയാണ് നാടകം അവസാനിച്ചത്. ജനമൈത്രി പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസര്‍ എഡിജിപി ഡോ.ബി. സന്ധ്യയുടേതാണ് നാടകത്തിന്റെ ആശയം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Police, Drama, Natives, Programme, Cherkala.
Advertisement: