city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെന്‍ഷന്‍ പരിഷ്‌കരണം: ഇടക്കാലാശ്വാസം അനുവദിക്കണം

മഞ്ചേശ്വരം: (www.kasargodvartha.com 22/04/2015) പെന്‍ഷന്‍ പരിഷ്‌കരണം നീളുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് മംഗലശേരി മാധവന്‍ ഉദ്ഘാടനം ചെയ്തു.

പെന്‍ഷന്‍ പരിഷ്‌കരണം: ഇടക്കാലാശ്വാസം അനുവദിക്കണം

പെന്‍ഷന്‍ പരിഷ്‌കരണം: ഇടക്കാലാശ്വാസം അനുവദിക്കണം
കെസിഎസ് നായര്‍
കെ.സി.എസ് നായര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി. കുഞ്ഞമ്പുനായര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ വി.വി ബാലകൃഷ്ണന്‍ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. കാന്‍ഫെഡ് അവാര്‍ഡ് ജേതാവ് പി. നാരായണിയെ അനുമോദിച്ചു.

പെന്‍ഷന്‍ പരിഷ്‌കരണം: ഇടക്കാലാശ്വാസം അനുവദിക്കണം
പി കുഞ്ഞമ്പുനായര്‍
ഇ പ്രഭാകര പൊതുവാള്‍ സംസാരിച്ചു. യു രവിചന്ദ്ര സ്വാഗതവും കെ സുകുമാരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ സി എസ് നായര്‍ (പ്രസിഡണ്ട്), പി.കെ മാധവന്‍ നായര്‍, ബി.വി അഗ്ഗിത്തായ, യു രവീന്ദ്ര (വൈസ് പ്രസിഡണ്ട്), പി കുഞ്ഞമ്പുനായര്‍ (സെക്രട്ടറി), ഇ പ്രഭാകര പൊതുവാള്‍, എം നാരായണന്‍, എം പി സരസ്വതിയമ്മ (ജോയിന്റ് സെക്രട്ടറി), വി വി ബാലകൃഷ്ണന്‍ (ട്രഷറര്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Pension, Kasaragod, Kerala, Conference, Inauguration, Manjeshwaram. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia