city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുടങ്ങിക്കിടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി

കാസര്‍കോട്: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.  ഇതിന് സമയബന്ധിതമായ പരിപാടികള്‍ ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

രണ്ടര കോടി രൂപ ചെലവില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ചെര്‍ക്കള-ബേര്‍ക്ക-സ്റ്റാര്‍ നഗര്‍-ബേവിഞ്ച റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചെര്‍ക്കളയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 15 വര്‍ഷകാലത്തിലേറെയായി മുടങ്ങിക്കിടന്ന പാലങ്ങളുടേയും റോഡുകളുടേയും പ്രവൃത്തികള്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. കോട്ടപ്പുറം പാലം  നിര്‍മാണത്തിന്റെ തടസങ്ങള്‍ നീക്കി പണി പുനരാരംഭിച്ചു. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ എല്ലാ ജില്ലകളിലും ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികള്‍  സ്ഥാപിച്ചിട്ടുണ്ട്.

മുടങ്ങിക്കിടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ചട്ടഞ്ചാല്‍ മൊയ്തീന്‍കുട്ടി ഹാജിക്കുളള ഉപഹാരം മന്ത്രി കൈമാറി. യോഗത്തില്‍ പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡണ്ട് മൂസാബി ചെര്‍ക്കള, ജില്ലാപഞ്ചായത്ത് മെമ്പര്‍ നസീറ അഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ബി അബ്ദുല്ല ഹാജി,  കെ.വി.എസ് അസ്മ, പഞ്ചായത്ത് മെമ്പര്‍മാരായ ചന്തൂട്ടി, സദാനന്ദന്‍, ആഇഷ അഹമ്മദ്, ഷാഹിന സലീം, കൈത്തറി വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. അബ്ദുല്ലകുഞ്ഞി,  വി.കെ അബ്ദുല്‍ സമദ്, പുരുഷോത്തമന്‍ നായര്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദ്ദീന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ബി ബഷീര്‍ നന്ദിയും പറഞ്ഞു.

പൊതുമരാമത്ത് പ്രവൃത്തികള്‍ ഗുണമേന്മയോടെ പൂര്‍ത്തിയാക്കും: മന്ത്രി

ഓര്‍ച്ച പാലത്തിന്റെ മാതൃകയില്‍ കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഗുണമേന്മയയോടെ  വേഗത്തില്‍  പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന്  മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.  11 മാസത്തിനകമാണ് പാലം പണി പൂര്‍ത്തീകരിച്ചത്. ഇത്  പൊതുമരാമത്ത്‌വകുപ്പിന്റെ ചരിത്ര നേട്ടമാണ്. നീലേശ്വരം ഓര്‍ച്ച പാലം നാടിനു സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 20,000  കോടിയുടെ പദ്ധതി അടങ്കല്‍  മന്ത്രിസഭ അംഗീകരിച്ചതില്‍ മുഖ്യ പങ്ക് റോഡുകള്‍ക്കും പാലങ്ങള്‍ക്കും, മോണോ റെയില്‍ പദ്ധതികള്‍ക്കുമാണ് നീക്കി വെച്ചതെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ സമ്പത്ത് ദുര്‍വ്യയം ചെയ്യാതെ  സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന  കരാറുകാര്‍ മാതൃകയാണ്.  ചടങ്ങില്‍ കെ. കുഞ്ഞിരമാന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍ ) അധ്യക്ഷത വഹിച്ചു.  പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി,  കൗണ്‍സിലര്‍മാരായ ഇബ്രാഹിം പറമ്പത്ത്, വല്‍സല തമ്പാന്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കെ ഫൈസല്‍, കെ പി സതീഷ് ചന്ദ്രന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി രാധാകൃഷ്ണന്‍, ഗിരീഷ് കുന്നത്ത്, സുരേഷ് പുതിയിടത്ത്,  പ്രമോദ് കരുവളം,വി പി പി മുസ്തഫ, കൊട്ടറ വാസുദേവ്, ഇ കെ കെ പടന്നക്കാട്, റഫീഖ് കോട്ടപ്പുറം, കൈപ്രം കൃഷ്ണന്‍ നായര്‍, ബി സുകുമാരന്‍, എം വിജയന്‍, പി ജി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍  എ സിറാജുദ്ദീന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ബഷീര്‍ നന്ദിയും പറഞ്ഞു. റെക്കോര്‍ഡ് വേഗത്തില്‍  പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച  കരാറുകാരന്‍ എ അബ്ദുള്‍റഹിമാനെ  മന്ത്രിയും എം എല്‍ എയും പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
അലക്‌സാന്‍ഡര്‍ ജേക്കബിനോട് പ്രതികാരത്തിന് കോണ്‍ഗ്രസ്? VRSന് ആലോചനയെന്ന് അഭ്യൂഹം

Keywords : Kasaragod, Minister, Minister V.K Ibrahim Kunhi, Inauguration, MLA, N.A.Nellikunnu, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia