ജീവിത ശൈലീ രോഗനിയന്ത്രണത്തിന് കാസര്‍കോട്ട് തുറന്ന ജിംനേഷ്യങ്ങള്‍ സ്ഥാപിക്കും
Nov 11, 2019, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2019) ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വ്യായാമം ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയും ലക്ഷ്യമിട്ട് കളക്ടറേറ്റ്, കാഞ്ഞങ്ങാട് നഗരസഭ എന്നിവിടങ്ങളിലും പിലിക്കോട്, കിനാനൂര്‍ -കരിന്തളം, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലും തുറന്ന ജിംനേഷ്യങ്ങള്‍ സ്ഥാപിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനായ ജില്ലാതല സമിതിയാണ് തീരുമാനം കൈകൊണ്ടത്.
ശരിയായ ആഹാരവും ചിട്ടയായ വ്യായാമവും ആരോഗ്യസംരക്ഷണത്തിന് അവശ്യഘടകങ്ങളാണ്. മാറിയ ഭക്ഷണരീതി, വ്യായാമം ഇല്ലായ്മ, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം, ക്യാന്‍സര്‍ തുടങ്ങിയവ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ പശ്ചാത്തലത്തിലാണ് തുറന്ന ജിംനേഷ്യം സ്ഥാപിക്കാനുള്ള തീരുമാനവുമായി ആരോഗ്യവകുപ്പ് മുന്നോട്ട് വന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ നടപ്പാതയും അത്യാവശ്യ വ്യായാമ മുറകള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അതിന്റെ പരിപാലനം അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, health, District Collector, Kanhangad, Manjeshwaram, Pilicode, Open Gymnasium will be opened in Kasaragod