പീഡിയാട്രിക്‌സ് അക്കാദമിയുടെ പ്രതിരോധ ചികിത്സാ വാരാചരണം ഉദ്ഘാടനം ചെയ്തു
May 2, 2015, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 02/05/2015) ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിരോധ ചികിത്സാ വാരാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. കെ.കെ. യതീശന്‍ അധ്യക്ഷത വഹിച്ചു. കേരള ഐ എ പി വൈസ് പ്രസിഡണ്ട് ഡോ. ടി.വി. പത്മനാഭന്‍ പ്രതിരോധ ചികിത്സകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
റോട്ടറി ക്ലബ് പ്രസിഡണ്ട് രാധാകൃഷ്ണന്‍, ഐ എം എ സെക്രട്ടറി ഡോ. ചിത്തരഞ്ചന്‍, ജെ പി എച്ച് എന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ. വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കൂട്ടികളില്‍ സ്‌കൂള്‍ പ്രവേശനം ലഭിക്കാന്‍ ജനന സര്‍ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പോലെതന്നെ പ്രതിരോധ ചികിത്സാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസര്‍കോട് ജില്ലാ സെക്രട്ടറി ഡോ. എ. റാഫി അഹമ്മദ് സ്വാഗതവും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബി. നാരായണ നായക് നന്ദിയും പറഞ്ഞു. ഡോ. യതീശന്‍ പ്രതിരോധ ചികിത്സകളെ കുറിച്ച് ജെ പി എച്ച് എന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ക്ലാസെടുത്തു.
Also Read:
കാമുകിയുമായി ഒളിച്ചോടാന്‍ വിവാഹദിനത്തില്‍ പെണ്‍വേഷം കെട്ടി വന്നു, ഫലം നിരാശ
Keywords: Kasaragod, Kerala, Inauguration, Treatment, Pediatrics Academy, Pediatrics Academy treatment and prevention Awareness inaugurated.
Advertisement: