city-gold-ad-for-blogger

നടപ്പാതകളിൽ വൈദ്യുതി പോസ്റ്റുകൾ; കാൽനടയാത്രക്കാരെ എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നു?

Electric pole standing in the middle of a newly constructed National Highway pedestrian walkway in Kasaragod.
Photo: Special Arrangement

● വിദ്യാർത്ഥികൾ അടക്കം റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്.
● സർവീസ് റോഡിലെ വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
● നിർമ്മാണത്തിൽ ദീർഘവീക്ഷണമില്ലെന്ന് കാൽനടയാത്രക്കാർ പറയുന്നു.
● നടപ്പാതയിലെ തടസ്സങ്ങൾ മാറ്റാൻ പരാതി നൽകാൻ ഒരുങ്ങുന്നു.

കാസർകോട്: (KasargodVartha) കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡിനരികിൽ നിർമ്മിക്കുന്ന നടപ്പാതകൾ പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. 

തലപ്പാടി-ചെങ്കള റീച്ചിൽ ഏകദേശം 60 ശതമാനം നടപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, പൂർത്തിയാക്കിയ നടപ്പാതകളിൽ പലയിടത്തും വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിരിക്കുന്നത് കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു.

കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിന് പകരം വൈദ്യുതി പോസ്റ്റുകൾ ഉറപ്പിച്ചുനിർത്താനുള്ള 'സുരക്ഷാ മാർഗ്ഗമാണോ' നടപ്പാത വഴി ഒരുക്കിയതെന്ന് കാൽനടയാത്രക്കാർ ചോദിക്കുന്നു. നടപ്പാതകളിൽ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളുമാണുള്ളതെന്ന് കാൽനടയാത്രക്കാർ കുറ്റപ്പെടുത്തുന്നു. 

വൈദ്യുതി പോസ്റ്റുകൾ നടപ്പാതയുടെ സൈഡിൽ ഒതുക്കി സ്ഥാപിച്ചു മാത്രമേ നിർമ്മാണം നടത്താവൂ എന്ന് സന്നദ്ധ സംഘടനകൾ നിർമ്മാണ സമയത്ത് തന്നെ കമ്പനി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നതാണ്. 

pedestrian walkways blocked electric poles kasaragod

എന്നാൽ, ദേശീയപാത നിർമ്മാണത്തിൽ എന്നതുപോലെ പരാതികൾ കേൾക്കാത്ത 'സർക്കാർ' സ്ഥാപനമായി നിർമ്മാണ കമ്പനി മാറിയെന്നാണ് കാൽനടയാത്രക്കാർ പറയുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ഹൈക്കോടതി പോലും നടപ്പാതയുടെ കാര്യത്തിൽ നേരത്തെ ഇടപെടൽ നടത്തിയിരുന്നതുമാണ്.

നടപ്പാതയുടെ നടുവിലാണ് എല്ലായിടത്തും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ട്രാൻസ്ഫോർമറുകളാകട്ടെ ചിലയിടങ്ങളിൽ നടപ്പാതയെത്തന്നെ പൂർണമായി വിഴുങ്ങിയിരിക്കുകയാണ്. വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ഇത്തരം സ്ഥലങ്ങളിൽ ഇടുങ്ങിയ സർവീസ് റോഡിലൂടെ വേണം നടന്നുപോകുവാൻ. 

ഇതുവഴി ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ദീർഘവീക്ഷണമില്ലാതെയാണ് വൈദ്യുതി പോസ്റ്റുകളും നടപ്പാതകളും നിർമ്മിച്ചതെന്നാണ് കാൽനടയാത്രക്കാരുടെ പരാതി.

നടപ്പാതകളിലൂടെ സുരക്ഷിതമായി നടന്നുപോകുവാൻ തടസ്സമുണ്ടാക്കുന്ന മുഴുവൻ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി വകുപ്പിനും ബന്ധപ്പെട്ടവർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ കാൽനടയാത്രക്കാർ.

നടപ്പാതകളിലെ ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

Article Summary: Pedestrian walkways unusable due to electric poles and transformers.

#NationalHighway #KeralaRoads #PedestrianSafety #Kasargod #ElectricPoles #PublicIssue

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia