ദേശീയ പക്ഷി; പറഞ്ഞിട്ടെന്ത് കാര്യം, ചാകാൻ തന്നെ വിധി
● വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലുള്ള പക്ഷികളാണ് മയിലുകൾ
● ഇരുഭാഗങ്ങളിൽ നിന്നുവരുന്ന ട്രെയിനുകൾക്കിടയിൽപ്പെട്ടാണ് പക്ഷികൾക്ക് ജീവൻ നഷ്ടമാകുന്നത്
● കാസർകോട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ മയിലുകൾ കൂട്ടത്തോടെ എത്തുന്നു
● കൃഷിയിടങ്ങളിലിറങ്ങുന്ന മയിലുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി
● കർഷകർ പാകിയ പച്ചക്കറി വിത്തുകളാണ് പ്രധാനമായും നശിപ്പിക്കുന്നത്
കാസർകോട്: (KasargodVartha) വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കേണ്ട ദേശീയ പക്ഷിയായ മയിലുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലിറങ്ങി റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് ചാകുന്നത് പ്രദേശവാസികൾക്ക് നൊമ്പരക്കാഴ്ചയാവുന്നു. വശ്യമനോഹാരിതയും പീലി വിടർത്തിയുള്ള ആട്ടവുമായി മയിലുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിൽ എത്തുന്നത് മുമ്പൊക്കെ കൗതുക കാഴ്ചയായിരുന്നുവെങ്കിൽ ഇപ്പോഴത് സങ്കടകരമായ കാഴ്ചയായി മാറുകയാണ്.
ട്രെയിനിടിച്ച് ചത്തൊടുങ്ങുന്നു
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ തീരെ കാണാതിരുന്ന അപൂർവ പക്ഷിയായിരുന്നു മയിലുകൾ. എന്നാലിപ്പോൾ നാട്ടിൻപുറങ്ങളിലിറങ്ങി റെയിൽവേ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന മയിലുകൾ ഇരുഭാഗങ്ങളിൽ നിന്നുവരുന്ന ട്രെയിനുകൾക്ക് മുന്നിൽ രക്ഷപ്പെടാനാകാതെ ചത്തൊടുങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുക.
കർഷകരുടെ പരാതി
അതേസമയം ജനവാസ കേന്ദ്രങ്ങളിലും അടുത്തകാലത്തായി മയിലുകൾ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ചിലയിടങ്ങളിൽ മയിലുകൾ വലിയ തോതിൽ കൃഷി നശിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. പച്ചക്കറി വിത്തുകൾ പാകിയ ഇടങ്ങളിൽ മയിലുകൾ കൂട്ടത്തോടെ എത്തി ഇവ നശിപ്പിക്കുന്നുവെന്നാണ് കർഷകരുടെ പ്രധാന പരാതി. ദേശീയ പക്ഷിയെ പോലും സംരക്ഷിക്കാൻ രാജ്യത്ത് നിയമങ്ങളില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ പരക്കെ ഉയരുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Peacocks frequently die on railway tracks in Kasaragod district.
#NationalBird #Peacock #KasaragodNews #WildlifeProtection #IndianRailways #KeralaNews #AparnaNews






