Event | സമാധാന സന്ദേശമുയർത്തി ബേക്കൽ ബീച്ചിൽ നിന്നും വിവിധ നിറങ്ങളിലുള്ള റാന്തലുകൾ ആകാശത്തേക്ക് പറന്നുയർന്നു
● ബേക്കൽ ബീച്ചിൽ ലോക ടൂറിസം ദിനം ആഘോഷിച്ചു.
● നിരവധി സഞ്ചാരികൾ പങ്കെടുത്തു.
● വരും വർഷങ്ങളിലും ഈ പരിപാടി തുടരും
(KasargodVartha) 'ടൂറിസവും സമാധാനവും' എന്ന ഈ വർഷത്തെ ലോക ടൂറിസം ദിന സന്ദേശമുയർത്തി ബേക്കൽ ബീച്ച് പാർക്കിൽ നിന്നും ഞായറാഴ്ച രാത്രി വിവിധ നിറത്തിലുള്ള റാന്തൽവിളക്കുകൾ ആകാശത്തേക്ക് പറന്നുയർന്നു.
സമാധാനത്തിനുവേണ്ടി ആകാശത്തേക്ക് റാന്തൽ വിളക്കുകൾ കത്തിച്ച് വിടാൻ ജില്ലക്കകത്തുനിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികളാണ് ആവേശപൂർവം ബേക്കൽ ബീച്ച് പാർക്കിൽ ഒത്തുകൂടിയത്. വിനോദ സഞ്ചാരവകുപ്പും ബേക്കൽ ബീച്ച് പാർക്കുമാണ് പരിപാടി സംഘടിപ്പിച്ചത്. റാന്തൽ വിളക്കുകൾ സൗജന്യമായി നൽകി.
വരും വർഷങ്ങളിലും അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ഈ പരിപാടി സംഘടിപ്പിക്കുമെന്ന് ബേക്കൽ ബീച്ച് പാർക്കിൻ്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന ക്യൂ എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ കെ അബ്ദുൽ ലത്തീഫ് അറിയിച്ചു, അനസ് മുസ്തഫ, സൈഫുദ്ദീൻ കളനാട്, ഖാദർ പള്ളിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
#BekalBeach #WorldTourismDay #KeralaTourism #IndiaTourism #lanternfestival #peace #unity #travel