ജില്ലാതല സമാധാന യോഗം 7 ന് മന്ത്രി പങ്കെടുക്കും
May 4, 2012, 12:40 IST

കാസര്‍കോട്: ജില്ലാതല സമാധാന കമ്മറ്റി യോഗം മെയ് 7 ന് 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും. ക്രമസമാധാന യോഗത്തിന്റെ മുന്നോടിയായി അന്ന് രാവിലെ 9.30 ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും ഒരു യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുന്നതാണ്. പൊതു സ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍, പരസ്യങ്ങള്‍, സ്വകാര്യ വെയിറ്റിംഗ് ഷെഡ്ഡുകള്‍ നീക്കം ചെയ്യുന്നതിനു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് നടപടികള്‍ യോഗത്തില്‍ വിലയിരുത്തും.
Keywords: Peace meeting, Kasaragod