ഷാര്‍ജ പെണ്‍വാണിഭക്കേസ്; വിധി സ്വാഗതാര്‍ഹം: പിഡിപി
Sep 20, 2013, 12:07 IST
കാസര്‍കോട്: ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മൂന്ന് പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ സ്വാഗതാര്‍ഹമാണെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അഭിപ്രായപ്പെട്ടു. പി.ഡി.പി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പി.സി.എഫ്. ഭാരവാഹികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2007 ജൂലൈ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21ന് ഒന്നാം പ്രതി കൊപ്ലി വീട്ടിലെ സൗദയുടെയും ആലംപാടി അഹ്‌മദിന്റെയും താവളത്തില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ പി.സി.എഫ്. ഷാര്‍ജ കമ്മിറ്റി മോചിപ്പിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പിന്നീട് നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 300ല്‍പരം പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്റര്‍പോള്‍ മുഖേന അന്വേഷിക്കുന്നതിനും പി.ഡി.പി.-പി.സി.എഫ്. പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതാദ്യമായാണ് വിദേശത്തുള്ള ഒരു കേസിന് ഇന്ത്യയില്‍ ശിക്ഷ വിധിക്കുന്നത്.
യോഗത്തില്‍ കാസര്‍കോട് മണ്ഡലം അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ബദ്‌റുദ്ദീന്‍ കറന്തക്കാട് അധ്യക്ഷത വഹിച്ചു. ഹമീദ് കെടഞ്ചി, ഹമീദ് മൊഗ്രാല്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഖാദര്‍ നായന്മാര്‍മൂല, ഹനീഫ പാണലം, അഷ്‌റഫ് ബെദിര, ബഷീര്‍ അണങ്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ തങ്ങള്‍ സ്വാഗതവും ഖാദര്‍ ആദൂര്‍ നന്ദിയും പറഞ്ഞു.
Also read:
മഅദനി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുനോക്കി കോണ്‍ഗ്രസിന്റെ കൂട്ടലും കിഴിക്കലും
Keywords: Kasaragod, PDP, Kerala, Younun Thalangara, PCF, Inauguration, Case, High Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: