പി ഡി പി കാസര്‍കോട്ട് മൂന്നിടങ്ങളില്‍ മത്സരിക്കും
Mar 16, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2016) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കാസര്‍കോട് മുഹമ്മദ് സഖാഫ് തങ്ങളും മഞ്ചേശ്വരത്ത് എസ് എം ബഷീര്‍ കുഞ്ചത്തൂരും ഉദുമയില്‍ ഗോപി കുതിരക്കലും കളത്തിലിറങ്ങും.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പാര്‍ട്ടി ചെയര്‍മാനെയും സംസ്ഥാന കമ്മിറ്റിയെയും ബന്ധപ്പെട്ടിട്ടുണ്ട്. ഉപ്പള പീപ്പിള്‍സ് സെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, എം കെ ഇ അബ്ബാസ്, ജാസി പൊസോട്ട്, ഹനീഫ മഞ്ചേശ്വരം, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, അത്തീഖ് റഹ് മാന്‍ തൊട്ടി, ഫസല്‍ ബദിയടുക്ക സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും സാദിഖ് മുളിയടുക്ക നന്ദിയും പറഞ്ഞു.
Keywords: PDP, kasaragod, Election 2016, Manjeshwaram, Uduma,