പി.ഡി.പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം ജൂണ്‍ ആറിന്
Jun 3, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 03/06/2015) മുന്‍ ബി.എസ്.പി ജില്ലാ പ്രസിഡണ്ട് ഗോപി കുതിരക്കല്‍, ബി.എസ്.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞമ്പു മാലോം, ബി.എസ്.പി. ഉദുമ മണ്ഡലം സെക്രട്ടറി യു.എം. നാരായണന്‍ കുണിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പിഡിപിയില്‍ ചേര്‍ന്നതായി പിഡിപി ജില്ലാ നേതൃത്വം അറിയിച്ചു. ഇവര്‍ക്ക് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് സ്പീഡ്‌വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കാന്‍ സ്റ്റേറ്റ് ഹോട്ടലില്‍ നടന്ന പി.ഡി.പി യോഗം തീരുമാനിച്ചു.
പരിപാടി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.കെ.ഇ. അബ്ബാസ് അധ്യക്ഷത വഹിക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ജില്ലാഭാരവാഹികള്‍, ജില്ലയില്‍ നിന്നുള്ള പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
യോഗത്തില്‍ യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബെള്ളൂര്‍, എസ്. എം ബഷീര്‍ കുഞ്ചത്തൂര്‍, എം.എം.കെ സിദ്ദീഖ്, മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്തീന്‍ ബാവാ തങ്ങള്‍, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ജാസീം പൊസോട്ട്, ഹനീഫ മഞ്ചേശ്വരം, അസൈനാര്‍ ബെണ്ടിച്ചാല്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സലീം പടന്ന സ്വാഗതവും, റഷീദ് മുട്ടുംന്തല നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, PDP, Reception, BSP, Meeting.