മഅ്ദനിയുടെ മോചനം: ഡിസംബര്‍ 5ന് പിഡിപി റോഡ് ഉപരോധിക്കും
Nov 30, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 30/11/2016) പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി നല്‍കണമെന്നും നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുകയും വേണ്ടത്ര ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ചികിത്സയ്ക്കായി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പിഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മുത്തങ്ങയില്‍ നിന്നും പിഡിപി കര്‍ണ്ണാടക ബഹുജന മാര്‍ച്ച് ആരംഭിക്കും.
മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിസംബര്‍ 5ന് രാവിലെ 10 മണിക്ക് കര്‍ണ്ണാടക-കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ റോഡ് ഉപരോധം പരിപാടി സംഘടിപ്പിക്കുമെന്ന് പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 2 വെള്ളി വൈകുന്നേരം 3 മണിക്ക് ഐക്യദാര്‍ഢ്യ റാലിയും കൂട്ടായ്മയും കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടും. വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഡിസംബര്‍ 6 ബാബരി മസ്ജിദ് ദിനത്തില്‍ ഫാസിസ്റ്റ് വിരുദ്ധ ദിനമായി സംസ്ഥാനവ്യാപകമായി ആചരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ് എം ബഷീര്‍ അഹ് മദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി). ഗോപി കുതിരക്കല്‍ (സംസ്ഥാന സെക്രട്ടറി). റഷീദ് മുട്ടുന്തല (ജില്ലാ പ്രസിഡന്റ്). യൂനുസ് തളങ്കര (ജില്ലാ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Abdul Nasar Madani, PDP, Road, Illness, Treatment, State, Committee, Karnataka, PDP-Protest for release of Madani.