പി.ഡി.പി അന്യസംസ്ഥാന തൊഴിലാളി സംഘടന നിലവില്‍ വന്നു
Jan 13, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 13.01.2015) പീപ്പിള്‍സ് ഡെമോഗ്രാറ്റിക് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ പി.ടി.യു.സിയുടെ കീഴില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം കേരളത്തില്‍ വന്ന തൊഴിലാളികളെ കൂട്ടി യോജിപ്പിച്ച് കൊണ്ട് ഒ.എസ്.ഡബ്ല്യു.എ (ഒദര്‍ സ്റ്റേറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍) എന്ന സംഘടന രൂപീകരിച്ചു.
കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിലെ സിറ്റി ഹാളില്‍ നടന്ന യോഗം പി.ഡി.പി ജില്ലാ പ്രസിഡണ്ട് എം.കെ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ടി.യു.സി സംസ്ഥാന കൗണ്‍സില്‍ അംഗം എം.എം.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് ബള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂനുസ് തളങ്കര, ബദ്‌റുദ്ദീന്‍ കറന്തക്കാട്, നൗഫല്‍ ഉളിയത്തടുക്ക, താജുദ്ദീന്‍ നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു. കര്‍ണാടക, യു.പി, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് സ്വാഗതവും അഷ്‌റഫ് മേല്‍പറമ്പ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, PDP, Other state Employees.