ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പിഡിപി കുമ്പളയിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
● മൂന്നാം വാർഡിലെ സ്ഥാനാർഥി ഹനീഫ് ആരിക്കാടിയാണ്.
● പത്താം വാർഡിൽ റസാഖ് മുളിയടുക്കത്തെ നിശ്ചയിച്ചു.
● ഇരുപതാം വാർഡിൽ അഷ്‌റഫ് ബദ്രിയനഗർ ആണ് സ്ഥാനാർഥി.
● ഇസ്മായിൽ ആരിക്കാടി യോഗം ഉദ്ഘാടനം ചെയ്തു.
● ബഷീർ മുളിയടുക്കം യോഗത്തിന് അധ്യക്ഷത വഹിച്ചു.
കുമ്പള: (KasargodVartha) പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.
കുമ്പള പഞ്ചായത്തിലെ നാല് വാർഡുകളിലേക്കാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് കമ്മിറ്റി അറിയിച്ചു. ഒമ്പതാം വാർഡിൽ കൊടിയമ്മ അമ്മി ഉജാർ, മൂന്നാം വാർഡിൽ ഹനീഫ് ആരിക്കാടി, പത്താം വാർഡിൽ റസാഖ് മുളിയടുക്കം, ഇരുപതാം വാർഡിൽ അഷ്‌റഫ് ബദ്രിയനഗർ എന്നിവരാണ് പിഡിപിയുടെ സ്ഥാനാർഥികൾ.
യോഗം ഇസ്മായിൽ ആരിക്കാടി ഉദ്ഘാടനം ചെയ്തു. ബഷീർ മുളിയടുക്കം അധ്യക്ഷനായിരുന്നു. അഷ്‌റഫ് ബദ്രിയനഗർ, സാദിഖ് മുളിയടുക്കം, അമ്മി ഉജാർ, റസാഖ് മുളിയടുക്കം, അഷ്‌റഫ് ഉജാർ, ഖലീൽ കൊടിയമ്മ, മുഹമ്മദ് കുഞ്ഞി കൊടിയമ്മ, ഹനീഫ് ആരിക്കാടി, ഖാലിദ് ബംബ്രാണ, യൂസഫ് കൊടിയമ്മ, അബൂബക്കർ കൊടിയമ്മ, അബ്ദുൽ റഹ്മാൻ ചൂരി തടുക്കം, അബ്ദുല്ല മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു.
കുമ്പള പഞ്ചായത്തിലെ ശേഷിക്കുന്ന വാർഡുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്ന് പിഡിപി നേതൃസമിതി അറിയിച്ചു.
ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: PDP Kumbala committee announced its first list of four candidates for the three-tier Panchayat elections.
#PDP #PanchayatElection #Kumbala #KasargodVartha #ElectionNews #KeralaPolitics






