city-gold-ad-for-blogger

'പൗരത്വം ജന്മാവകാശം, അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല'; പി ഡി പി ജനജാഗ്രത യാത്ര ഫെബ്രുവരി 26ന്, ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.02.2020) 'പൗരത്വം ജന്മാവകാശം, അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല, മഅ്ദനിയുടെ മുന്നറിയിപ്പും മതേതര ഇന്ത്യയും' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പി ഡി പി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനജാഗ്രതാ യാത്ര ഫെബ്രുവരി 26ന് ബുധനാഴ്ച നടക്കും. രാവിലെ ഒമ്പത് മണിക്ക് മഞ്ഞംപാറയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം ഉളിയത്തടുക്കയില്‍ സമാപിക്കും. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് യൂനുസ് തളങ്കര യാത്ര നയിക്കും.

ബാബു നെട്ടണിഗെ, ഖാദര്‍ ആദൂര്‍ വൈസ് ക്യാപ്റ്റന്‍മാരായും, ആബിദ് മഞ്ഞംപാറ ജാഥാ ഡയറക്ടറായും സിദ്ദീഖ് മഞ്ചത്തടുക്ക, സിദ്ദീഖ് ബത്തൂര്‍ എന്നിവരെ ജാഥാ ഓര്‍ഗനൈസര്‍മാരായും തെരഞ്ഞെടുത്തു. സമാപന സമ്മേളനം പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്യും. ബഷീര്‍ കുഞ്ചത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. നിധിന്‍ ജി നെടുമ്പനാല്‍, ഗോപി കുതിരക്കല്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, റഷീദ് മുട്ടുന്തല, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ സംസാരിക്കും.

പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ടി ആര്‍ ഹാജി ആദൂര്‍, ജില്ലാ ട്രഷറര്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, മുഹമ്മദ് ആലംപാടി, മുഹമ്മദ് കര്‍ണൂര്‍, ഊജന്തൊടി അബ്ദുല്ല, പി.സി.എഫ്-ജി.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഷരീഫ് കുമ്പഡാജെ, സിദ്ദീഖ് ബത്തുന്‍, ബാബു നെട്ടണിഗെ, പൂക്കോയ തങ്ങള്‍, ഹാരിസ് ആദൂര്‍, പി.യു. അബ്ദുര്‍ റഹ് മാന്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.  ആബിദ് മഞ്ഞംപാറ സ്വാഗതവും ഖാദര്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

'പൗരത്വം ജന്മാവകാശം, അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല'; പി ഡി പി ജനജാഗ്രത യാത്ര ഫെബ്രുവരി 26ന്, ലോഗോ പ്രകാശനം ചെയ്തു

ജനജാഗ്രത യാത്രയുടെ ലോഗോ പ്രകാശനം പി സി എഫ് യു എ ഇ മുന്‍ പ്രസിഡന്റ് കെ എച്ച് ഷാഫി ഹാജി അഡൂര്‍ ജാഥാ ലീഡര്‍ യൂനുസ് തളങ്കരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. മുഹമ്മദ് മുസ്ലിയാര്‍ ചാത്തങ്കൈ, ഖാലിദ് ബാഷ, സിദ്ദീഖ് മഞ്ചത്തടുക്ക, ഖാലിദ് എസ് പി നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

'പൗരത്വം ജന്മാവകാശം, അത് ഫാസിസ്റ്റുകളുടെ ഔദാര്യമല്ല'; പി ഡി പി ജനജാഗ്രത യാത്ര ഫെബ്രുവരി 26ന്, ലോഗോ പ്രകാശനം ചെയ്തു


Keywords: Kasaragod, Kerala, news, PDP, Logo, PDP Janajagratha Yathra on 26th
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia