ഫാഷന്‍ ഗോള്‍ഡ് ജ്വലറി തട്ടിപ്പിനെതിരെ പിഡിപി ജനകീയ വിചാരണ സംഘടിപ്പിച്ചു
Sep 1, 2021, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2021) ഫാഷന്‍ ഗോള്‍ഡ് ജ്വലറി തട്ടിപ്പിനെതിരെ പിഡിപി ജനകീയ വിചാരണ സംഘടിപ്പിച്ചു. ജ്വലറിയില്‍ പണം നിക്ഷേപിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപവും നഷ്ടപരിഹാരവും ഉടനെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ഒപ്പുമര ചുവട്ടിൽ പരിപാടി സംഘടിപ്പിച്ചത്.
ജ്വലറി ഉടമകളുടെയും ഡയറക്ടര്‍മാരുടെയും അവരുടെ ബിനാമികളുടെയും സ്വദേശത്തും വിദേശത്തുമുള്ള സ്വത്ത് വകകള്‍ കണ്ടെത്തുകയും തട്ടിപ്പ് കാലയളവില്‍ രേഖകള്‍ കൈമാറിയ സ്വത്തുക്കള്‍ ഉള്‍പെടെ എന്തൊക്കെയാണെന്ന് അന്വേഷണ പരിധിയില്‍ കൊണ്ട് വരികയും, നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ച് കിട്ടുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും ജനകീയ വിചാരണയില്‍ ആവശ്യപ്പെട്ടു. നീതി കിട്ടുന്നത് വരെ തുടര്‍ പ്രക്ഷോഭം ശക്തമാക്കുവാനും തീരുമാനിച്ചു.
പിഡിപി സംസ്ഥാന സെക്രടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രടറി ഹനീഫ പാണലം മുഖ്യപ്രഭാഷണം നടത്തി. എസ് എം ബശീര്‍ കുഞ്ചത്തൂര്‍, മൊയ്തു ഹദ്ദാദ്, മുഹമ്മദ് സഖാഫ് തങ്ങള്‍ ബേക്കല്‍, കെ എം ശാഫി ഉദുമ, സുബൈദ പടന്ന, അസീസ് ഹാജി കുഞ്ഞിപള്ളി, മുത്വലിബ്, സൈനുദ്ദീന്‍, ഹംസ എം സി, എം നസീമ, ശാഫി കളനാട്, ഖാലിദ് ബംബ്രാണ, എം സി നാസിര്‍ തൃക്കരിപ്പൂര്‍, കെ പി മുഹമ്മദ് ഉപ്പള, അബ്ദുല്ല ബദിയടുക്ക, സിദ്ദീഖ് ബത്തൂല്‍, മൂസ അടുക്കം പ്രസംഗിച്ചു. ശാഫി സുഹ്‌രി സ്വാഗതവും ജാസി പൊസോട്ട് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Gold, Jweller-robbery, Thalangara, Bekal, Trikaripur, Uppala, Uduma, PDP holds public hearing against fashion gold jewellery scam.
< !- START disable copy paste -->