പി.ഡി.പി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു
Oct 8, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ സംഘടിപ്പിച്ചു. ഒക്‌ടോബര്‍ മൂന്ന് മുതല്‍ 10 വരെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരവാരം പരിപാടിയുടെ ഭാഗമാണ് അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കുക, നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക, മഅ്ദനിക്ക് മോചനം നല്‍കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ സംഘടിപ്പിച്ചത്.
പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബള്ളൂര്‍, എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, യൂനുസ് തളങ്കര, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, ഹമീദ് കടിഞ്ചി, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ഹുസൈനാര്‍ മുക്കൂര്‍, ഖാദര്‍ ആദൂര്‍, ബഷീര്‍ കൊടിയമ്മ, അഷ്‌റഫ് ബദ്‌രിയ നഗര്‍, മൊയ്തീന്‍കുഞ്ഞി മഞ്ചേശ്വരം, ഹനീഫ് പാണലം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം പടന്ന സ്വാഗതവും മൊയ്തീന്‍ ബാവ തങ്ങള്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, PDP, Inauguration, Darna, Mailakkad Shah.
Advertisement: