city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത ശരീഅത്ത് സംരക്ഷണ റാലി: കേസ് പിന്‍വലിക്കണം പി ഡി പി

കാസര്‍കോട്: (www.kasargodvartha.com 19/11/2016) കാഞ്ഞങ്ങാട് മേഖല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്ത സമസ്ത നേതാക്കള്‍ക്കെതിരെ കേസ് എടുത്ത ഹൊസ്ദുര്‍ഗ് പോലിസിസിന്റെ നടപടി അപലപനീയമാണെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. പോലീസിന്റെ നടപടി വ്യാപക പ്രതിഷേധത്തിന്ന് കാരണമായിരിക്കുന്നു.

സമസ്ത ശരീഅത്ത് സംരക്ഷണ റാലി: കേസ് പിന്‍വലിക്കണം പി ഡി പിസംഭവത്തില്‍ വീഴ്ച്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ശരീഅത്ത് സംരക്ഷറാലിയില്‍ പങ്കെടുത്ത സമസ്ത  നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം ഇമൈല്‍സന്ദേശം വഴി അയക്കും. സൂക്ഷ്മ വിഷയങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നയം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും. ഒരു സമുദായത്തിന്റെ ആധികാരിക സംഘടന നടത്തുന്ന പ്രതിഷേധങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാനാണ് പൊലീസിലെ ചില ഫാസിസ്റ്റു ചിന്തകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keyords: Kasaragod, Samastha, Rally, Case, Police, PDP, State General Secretary, SM Basheer, PDP demands withdrawal of police case against Shareeath Rally.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia